മോഹന്‍ലാലിനെതിരെ സിബി ഐ അന്വേഷണം വേണ്ട: കോടതി, താരത്തെ ആര്‍ക്കും തൊടാന്‍ പറ്റാത്തതിന് പിന്നില്‍?
കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. 42 മാസമായി നടക്കുന്ന അന്വേഷണത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്ള്‍ക്ക വനം അധികൃതര്‍ മടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശി പൗലോസ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
2012 ലാണ് ആദായനികുതി വകുപ്പ് മോഹലാലിന്റെ തേവര വീട്ടില്‍ പരിശോധന നടത്തി നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ലൈസന്‍സില്ലാതെ ആനക്കൊമ്പുകള്‍ സൂക്ഷിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് നിയമം.

എന്നാല്‍ മോഹലാലിന്റെ കാര്യത്തില്‍ ഈ നിയമം പാലിക്കപ്പെട്ടിട്ടില്ലെന്ന് ആരോപിച്ചാണ് പൗലോസ് ഹൈക്കോടതിയ്ല്‍ ഹര്‍ജി നല്‍കിയത്. അന്വേഷണ ഉ ദ്യേഗസ്ഥരും മോഹലാലിന് അനുകൂല നിലപാട് ആണ് സ്വീകരിച്ചതെന്നും ഹര്‍ജികാരന്‍ പറഞ്ഞു.












Click it and Unblock the Notifications