സ്വാമിയുടെ ലിംഗം പോയത് പോയി...! പെൺകുട്ടിക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്...!!

  • By: Anamika
Subscribe to Oneindia Malayalam

സ്വാമിയുടെ ലിംഗം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കില്ല. കേസില്‍ ആദ്യത്തെ മൊഴിയില്‍ നിന്നും വ്യത്യസ്തമായി പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്നും വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയുടെ പേരില്‍ കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. അതേസമയം പെണ്‍കുട്ടിയുടെ ജീവന് ഭീഷണി ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പള്‍സര്‍ സുനി വെളിപ്പെടുത്തിയ പേര് പ്രമുഖ മിമിക്രി താരത്തിന്റേത്..?? സ്‌ഫോടനാത്മകമായ വിവരങ്ങള്‍..!!

swami

സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടുന്നതിനായി ലിംഗം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടി പോലീസിനും മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴി. എന്നാല്‍ പിന്നീട് പെണ്‍കുട്ടി കേസില്‍ പോലീസിനെതിരെ വെളിപ്പെടുത്തല്‍ നടത്തി. ഇതോടെ സര്‍ക്കാര്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. രണ്ട് ദിവസത്തിനകം അന്വേഷണം ആരംഭിക്കും. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണോ എന്നതിലായിരുന്നു പോലീസ് വിദഗ്ധ ഉപദേശം തേടിയത്. യുവതിക്കെതിരെ കേസെടുക്കണമോ എന്നത് ഇനി ക്രൈംബ്രാഞ്ചാണ് തീരുമാനിക്കുക.

English summary
Police not to register any case against girl who chopped off Swami's penis
Please Wait while comments are loading...