Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവ് നായ്ക്കളെ കൊന്നാല്‍ കേസില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തന്‍റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

താനൊരു മൃഗസ്നേഹിയാണ്. മൃഗങ്ങളെ വളര്‍ത്താനും പരിപാലിക്കാനും വളരെയേറെ ഇഷ്ടപ്പെടുന്ന ആളുമാണ് എന്നാല്‍ ജനങ്ങളെ ആക്രമിക്കുകയും പേവിഷബാധയേല്‍പ്പിക്കുകയും ചെയ്യുന്ന നായ്കളെ കൊല്ലുന്നതുകൊണ്ട് യാതൊരു തെറ്റുമില്ല. അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസും നടപടികളും ഉണ്ടാകില്ല എന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

street dog

തെരുവു നായ്കളുടെ ആക്രമണമേറ്റ് ചികിത്സയിലാകുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുകയാണ്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസംഗത ഏറെ എതിര്‍പ്പുകള്‍ക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി തന്‍റെ നിലപാട് വ്യക്തമാക്കുന്നത്.

ഞാനൊരു മൃഗസ്നേഹിയാണ്.മൃഗങ്ങളെ സ്നേഹിക്കുകയും, അവയെ പോറ്റി വളര്‍ത്തുന്നത് വളരേയേറെ ഇഷ്ടപ്പെടുകയും ചെയ്യുന്നയാള്‍. പക്ഷെ ക...

Posted by Ramesh Chennithala on Thursday, 22 October 2015

എന്നാല്‍ തെരുവുനായ്കളെ കൊല്ലുന്നതിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്തുവന്നിട്ടുണ്ട്. ഭൂമി മനുഷ്യനുമാത്രം അവകാശപ്പെട്ടതല്ലെന്നും മനുഷ്യനെപ്പോലെ മറ്റു ജീവജാലങ്ങള്‍ക്കും അതില്‍ തുല്യ അവകാശമുണ്ടെന്നുമാണ് അവരുടെ വാദം. തെരുവു നായ്കളെ കൊല്ലുന്നതിനെതിരെ രജിനി ഹരിദാസ് രംഗത്തു വന്നത് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+