കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം നോട്ട് നിരോധനത്തിനെതിരെയുള്ള പ്രക്ഷോഭത്തെ വഴിതിരിച്ച് വിടാന്‍; മുഖ്യന്‍ എല്ലാം കോംപ്രമൈസാക്കി

പിണറായിയുടെ നിര്‍ദേശം അനുസരിച്ച് രാജ്യദ്രോഹ കുറ്റം പോലീസ് ഒഴിവാക്കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ദേശീയഗാനത്തെ ആക്ഷേപിച്ചതിന്റെ പേരില്‍ രാജ്യത്ത് അറങ്ങേറുന്ന അറസ്റ്റുകല്‍ നോട്ട് നിരോധനത്തിന്റെ പേരില്‍ രാജ്യത്ത് പ്രക്ഷോഭമുണ്ടാകാതിരിക്കാനെന്ന വിചിത്ര വാദവുമായി സിപിഎം കേന്ദ്ര കമ്മറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ ഇടപെടുകയും രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്‌തെന്നും ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

പിണറായിയുടെ നിര്‍ദേശം അനുസരിച്ച് രാജ്യദ്രോഹ കുറ്റം പോലീസ് ഒഴിവാക്കിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു. ദേശീയഗാനത്തെ ഫേസ്ബുക്കിലൂടെ ആക്ഷേപിച്ചതിനെ തുടര്‍ന്ന് നോവലിസ്റ്റായ കമാല്‍ സി ചവറക്കെതിരെ 124 എ ചുമത്തിയെന്നായിരുന്നു വാര്‍ത്തകള്‍. ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഇടപെടുകയും രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 നോട്ട് നിരോധനം

നോട്ട് നിരോധനം

ദേശീയഗാനവുമായുളള വിഷയങ്ങള്‍ക്ക് നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളെ നിശബ്ദമാക്കുക എന്ന മറ്റൊരു വശം കൂടിയുണ്ടെന്ന വിചിത്രവാദമാണ് തുടര്‍ന്ന് സിപിഎം നിരത്തുന്നത്.

 നോട്ട് നിരോധനം

നോട്ട് നിരോധനം

കേരളത്തില്‍ സര്‍ക്കാരിന്റെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. സഹകരണ ബാങ്ക് പ്രതിസന്ധിയിലും വലിയ പ്രതിഷേധങ്ങളാണ് കേരളത്തില്‍ നടന്നതെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു.

 അപൂര്‍ണ്ണ വാര്‍ത്തകള്‍

അപൂര്‍ണ്ണ വാര്‍ത്തകള്‍

വര്‍ഗീയ വിദ്വേഷം വളര്‍ത്താനും ഇടതുപക്ഷത്തെ ആക്രമിക്കാനുമാണ് ബിജെപിയുടെ ലക്ഷ്യം. വരുംദിവസങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്നതും അപൂര്‍ണമായതുമായ അനേകം വാര്‍ത്തകള്‍ വരും, ഇതിനെ തിരിച്ചറിയണമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി തങ്ങളുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ബിജെപി

നോട്ട് നിരോധനത്തിന് മുന്‍പുതന്നെ പ്രത്യേക താത്പര്യം വെച്ച് ആര്‍എസ്എസ്ബിജെപി നേതാക്കള്‍ കേരളത്തെ ലക്ഷ്യം വെച്ചിരുന്നുവെന്നും സിപിഎം വ്യക്തമാക്കുന്നു.

English summary
No case of sedition on anyone on National Anthem in Kerala says cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X