വീണ്ടും സരിത പറയുന്നു, ജീവന് ഭീഷണിയുണ്ട്
അമ്പലപ്പുഴ: സോളാര്‍ കേസ് കോടതികയറി ഇറങ്ങുമ്പോഴെല്ലാം സരിത എസ് നായര്‍ പറയുമായിരുന്നു, തന്റെ ജീവന് ഭീഷണിയുണ്ടെന്ന്. ഒരു ഘട്ടത്തില്‍ രശ്മിയെ കൊന്നപോലെ ബിജു തന്നെയും കൊല്ലുമെന്നും സരിത പറഞ്ഞു. ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോഴും സരിത എസ് നായര്‍ പറയുന്നു തന്റെ ജീവന് ഭീഷണിയുണ്ടെന്ന്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാകാന്‍ വന്നപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സരിത.
നിയമവിദഗ്ദരുമായി ആലോചിച്ച ശേഷം മാധ്യമങ്ങളെ കാണുമെന്നും സോളാര്‍ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകുമെന്നും സരിത പറഞ്ഞു. രാഷ്ട്രീയ വിലപേശല്‍ നടത്തുന്നതിന്റെ ഭാഗമായല്ല താന്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്ന് പറയുന്നത്. രാഷ്ട്രീയം നേതക്കള്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല. കോടതിയില്‍ കെട്ടിവച്ച പണം അമ്മയും ബന്ധുക്കളും കടവാങ്ങിയതാണ്. രാഷ്ട്രീയമായി ബന്ധപ്പെട്ടതൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. ഒരു സ്ത്രീയെന്ന നിലയില്‍ സ്വകാര്യത ആഗ്രഹിക്കുന്നു-സരിത പറഞ്ഞു.

കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സരിത അമ്പലപ്പുഴ കോടതിയില്‍ ഹാജരായത്. അമ്പലപ്പുഴ കോമന പ്ലാക്കുടി ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയുടെയും മറ്റ് 12 പേരുടെയും കയ്യില്‍ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ നാല് കേസുകളാണ് സരിതയ്ക്കും ബിജു രാധാകൃഷ്ണനുമെതിരെ അമ്പലപ്പുഴ കോടതിയിലുള്ളത്. സരിത സമര്‍പ്പിച്ച മാപ്പപേക്ഷ പരിഗണിച്ച മജിസ്‌ട്രേറ്റ് നാല് കേസുകളിലും വാറണ്ട് പിന്‍വലിച്ചു. കേസ് മാര്‍ച്ച് അഞ്ചിന് പരിഗണിയ്ക്കും.












Click it and Unblock the Notifications