കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 ദിവസമായി ബാങ്കില്‍ കയറി ഇറങ്ങുന്നു, നോട്ട് കിട്ടാനില്ല, ക്ഷുഭിതരായ ജനം ബാങ്ക് പൂട്ടിച്ചു

നോട്ട് അസാധുവാക്കിയതിന് ശേഷം ദിവസങ്ങളോളം ബാങ്കില്‍ കയറിയിറങ്ങിയിട്ടും പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് ക്ഷുഭിതരായ ജനങ്ങള്‍ ബാങ്ക് പൂട്ടിച്ചു.

  • By Nihara
Google Oneindia Malayalam News

കോഴിക്കോട്: നോട്ട് അസാധുവാക്കിയതിന് ശേഷം ദിവസങ്ങളോളം ബാങ്കില്‍ കയറിയിറങ്ങിയിട്ടും പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് ക്ഷുഭിതരായ ജനങ്ങള്‍ ബാങ്ക് പൂട്ടിച്ചു. കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, പേരാമ്പ്ര എന്നിവിടങ്ങളിലാണ് സംഭവം. വിലങ്ങാട് ഗ്രാമീണ്‍ ബാങ്കും പേരാമ്പ്രയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയുമാണ് പണമില്ലാത്തതിനെത്തുടര്‍ന്ന് ജനം ഇടപെട്ട് അടപ്പിച്ചത്.

2 ബാങ്കുകളിലും പണം മാറിയെടുക്കാന്‍ നിരവധി പേരാണ് കഴിഞ്ഞ 5 ദിവസങ്ങളിലായി എത്തിയത്. എന്നാല്‍ പണം മാറ്റി നല്‍കാനോ പിന്‍വലിക്കാനോ സാധിക്കില്ലെന്ന് അറിയിച്ച ബാങ്ക് ജീവനക്കാര്‍ പണം നിക്ഷേപിക്കാന്‍ മാത്രമേ പറ്റൂ എന്നും വ്യക്തമാക്കി.

Bank

ചൊവ്വാഴ്ച രാവിലെയും പണം ലഭിക്കുന്നതിനായി നിരവധി ആളുകള്‍ ബാങ്കിലെത്തിയിരുന്നു. ഏരെ നേരം കാത്തിരുന്നിട്ടും പണം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ ഇവര്‍ ക്ഷോഭിതരായി. ബാങ്ക് ജീവനക്കാരുമായി വാക്കേറ്റം നടത്തി ബാങ്കുകള്‍ ബലമായി അടപ്പിച്ചു. പിന്നീട് സ്ഥലത്തെത്തിയ പോലീസുകാരാണ് ജനങ്ങളെ അനുനയിപ്പിച്ച് ബാങ്കുകള്‍ തുറന്നത്. ബാങ്കില്‍ പണമെത്തുന്നുണ്ടെന്നും ജീവനക്കാര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് പണം ലഭിക്കുന്നുണ്ടെന്നുംനാട്ടുകാര്‍ ആരോപിക്കുന്നു.

English summary
People on Tuesday forcibly closed down two banks in Kozhikode infuriated over shortage of cash. The mob forced temporary lockdown of Kozhikode Villangad Grameen Bank and Perambra Syndicate Bank for allegedly failing to disburse money for the past five days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X