Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിന് ആര് ശ്രീകൃഷ്ണ ജയന്തി നടത്തുന്നു; നമ്മള്‍ നടത്തുന്നത് ചട്ടമ്പിസ്വാമി ദിനാചരണമല്ലെ!

കണ്ണൂര്‍: സിപിഎം ശ്രീകൃഷ് ജയന്തി ആഘോഷിക്കുന്നില്ലെന്ന് എംവി ജയരാജന്‍. കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള സംഘര്‍ഷ സാധ്യതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ക്ഷേത്രങ്ങളില്‍ ആഘോഷം നടത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. കണ്ണൂരില്‍ ചട്ടമ്പിസ്വാമി ദിനാചരണത്തിന്റെ ഭാഗമായി സിപിഎം ഘോഷയാത്ര നടത്തുമ്പോള്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രയും സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ അക്രമ സാധ്യതയുണ്ടെന്ന് ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

MV Jayarajan

ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ പത്ത് കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. തലശ്ശേരി, മട്ടന്നൂര്‍, കണ്ണൂര്‍, ചക്കരക്കല്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്.

കണ്ണൂരില്‍ 206 കേന്ദ്രങ്ങളിലാണ് സിപിഎം ഘോഷയാത്രകള്‍ നടത്തുന്നത്. അതേസമയം മുന്നൂറോളം സ്ഥലങ്ങളില്‍ ശോഭായാത്രകളും നടത്തുന്നുണ്ട്. വൈകിട്ട് നടക്കുന്ന ഘോഷയാത്രകളില്‍ സംഘര്‍ഷമുണ്ടായാല്‍ ഇരുവിഭാഗത്തിന്റെയും നേതാക്കള്‍ക്കെതിരെ കേസുകള്‍ എടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+