കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീഴാറ്റൂര്‍ ബൈപ്പാസ് വയലിലൂടെ തന്നെ; അലൈന്‍മെന്റ് മാറ്റാതെ കേന്ദ്രം, അന്തിമവിജ്ഞാപനം ഇറക്കി

Google Oneindia Malayalam News

കണ്ണൂര്‍: ദേശീയ പാതയുടെ കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസ് അലൈന്‍മെന്റില്‍ മാറ്റമില്ല. വയലിലൂടെ തന്നെ ബൈപ്പാസ് കടന്നുപോകും. ഇതുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഇറക്കി. വിജ്ഞാപനം മരവിപ്പിക്കുമെന്ന് നേരത്തെ പ്രദേശവാസികള്‍ക്ക് ബിജെപി വാക്ക് നല്‍കിയിരുന്നു.

ബൈപ്പാസിനെതിരെ സമരം നടത്തിയ വയല്‍ക്കിളി കൂട്ടായ്മയുടെ പ്രതിനിധികളുമായി ദില്ലിയിലെത്തി മന്ത്രിമാരെ കാണുകയും ബദല്‍ പാത കണ്ടെത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ വാക്കുകളും പാഴായിരിക്കുകയാണ്. പാത കടന്നുപോകുന്നത് വയലിലൂടെ തന്നെയാണ്. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച വയല്‍ക്കിളികള്‍ യോഗം ചേരുന്നുണ്ട്. വീണ്ടും സമരത്തിന് കളമൊരുങ്ങുമോ എന്നറിയാന്‍ കാത്തിരിക്കണം. വിശദാംശങ്ങള്‍ ഇങ്ങനെ...

രേഖകള്‍ ഹാജരാക്കണം

രേഖകള്‍ ഹാജരാക്കണം

ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രേഖകളുമായി ഉടമകള്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ജനുവരി 11 വരെയാണ് രേഖകള്‍ ഹാജരാക്കാനുള്ള സമയം. ബദല്‍ പാത പരിഗണിക്കുന്ന നടപടികള്‍ നേരത്തെ തുടങ്ങിയിരുന്നു. എന്നാല്‍ അതിനിടെയാണ് കേന്ദ്രം നടപടികളുമായി മുന്നോട്ട് പോകുന്നത്.

സമരക്കാരുടെ ആവശ്യം

സമരക്കാരുടെ ആവശ്യം

വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി പുതിയ അലൈന്‍മെന്റ് വേണമെന്നാണ് വയല്‍ക്കിളി സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ബിജെപി നേതാക്കളും അക്കാര്യം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ കീഴാറ്റൂരില്‍ ബദല്‍ പാതയുടെ സാധ്യത പരിശോധിക്കുന്നതിന് സാങ്കേതിക സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.

പരിസ്ഥിതി മന്ത്രാലയ റിപ്പോര്‍ട്ട്

പരിസ്ഥിതി മന്ത്രാലയ റിപ്പോര്‍ട്ട്

പാത കീഴാറ്റൂര്‍ വയലിലൂടെ കടന്നുപോയാല്‍ പാരിസ്ഥിതികാഘാതമുണ്ടാകുമെന്ന് വനം പരിസ്ഥിതി മന്ത്രാലയം നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മറ്റു ബദല്‍ മാര്‍ഗങ്ങള്‍ ഇല്ലെങ്കില്‍ മാത്രമേ കീഴാറ്റൂരിലൂടെ പാത പരിഗണിക്കാവൂവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെ എത്തിയിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ അന്തിമവിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

ബിജെപിയുടെ വാഗ്ദാനം

ബിജെപിയുടെ വാഗ്ദാനം

ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട ത്രീഡി നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയ സമയം വയല്‍ക്കിളി സമര സമിതി നേതാക്കളായ മമ്പറം ജാനകിയെയും സുരേഷ് കീഴാറ്റൂരിനേയും ബിജെപി നേതാക്കള്‍ ദില്ലിയിലെത്തിച്ചിരുന്നു. ഈ സംഘം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചു. ത്രീഡി നോട്ടിഫിക്കേഷന്‍ മരവിപ്പിക്കുമെന്ന് ഉറപ്പ് നല്‍കയും ചെയ്തിരുന്നു.

ഇനി സമരം പുനരാരംഭിക്കുമോ

ഇനി സമരം പുനരാരംഭിക്കുമോ

അന്തിമ വിജ്ഞാപനം വന്ന സാഹചര്യത്തില്‍ വയല്‍ക്കിളികള്‍ ഇനി സമരം നടത്താന്‍ സാധ്യതയില്ലെന്ന സൂചനയുണ്ട്. ചൊവ്വാഴ്ച വൈകീട്ട് സമരസമിതി യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. നേരത്തെ വയല്‍ക്കിളികള്‍ നടത്തിയ സമരത്തോട് സിപിഎം മുഖംതിരിച്ചിരുന്നു. എന്നാല്‍ ഈ വേളയില്‍ സമരക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ ബിജെപി ശ്രമിക്കുകയും ചെയ്തിരുന്നു.

50000 കോടി ഡോളറുമായി സൗദി; കണ്ണുവച്ച് ഇന്ത്യ, റിയാദിലെത്തുന്നത് വന്‍ സംഘം!! ഇരുരാജ്യങ്ങള്‍ക്കും ലാഭം50000 കോടി ഡോളറുമായി സൗദി; കണ്ണുവച്ച് ഇന്ത്യ, റിയാദിലെത്തുന്നത് വന്‍ സംഘം!! ഇരുരാജ്യങ്ങള്‍ക്കും ലാഭം

English summary
No change in alignment for Keezhattor bypass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X