സംസ്ഥാന എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് മാറ്റമില്ല; ഈ മാസം 16ന് തന്നെ നടക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് മാറ്റമില്ല. ഈ മാസം 16ന് തന്നെ പരീക്ഷകള്‍ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമായിരിക്കും പരീക്ഷകള്‍ നടക്കുക. സിബിഎസ്ഇ പരീക്ഷഫലം പുറത്തുവന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, സംസ്ഥാന ഹയര്‍സെക്കന്ററി പരീക്ഷ ഫലം ബുധനാഴ്ച ( ജൂലൈ 15) പുറത്തുവരും.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലായിരുന്നു എഞ്ചിനിയറിംഗ് ഫാര്‍മസി പ്രവേശന പരീക്ഷകള്‍ മാറ്റിവച്ചത്. ഇത് മേയ് മാസം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വീണ്ടും നീണ്ടുപോകുകയായിരുന്നു. ഹയര്‍സെക്കന്ററി പരീക്ഷയുടെ മാര്‍ക്കും എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ മാര്‍ക്കും തുല്യ അനുപാതത്തില്‍ സമീകരിച്ച് തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും എഞ്ചിനിയറിംഗ് പ്രവേശനം നടത്തുക.
Recommended Video
ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ ആശങ്ക | Oneindia Malayalam


Click it and Unblock the Notifications