കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല, സിബിഎസ്ഇ പരീക്ഷ തിയ്യതികളായി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ നിശ്ചയിച്ചിരുന്ന ടൈംടേബിള്‍ പ്രകാരം തന്നെ പരീക്ഷകള്‍ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ബസ് അടക്കമുളള ഗതാഗത സൗകര്യം ഒരുക്കും. പരീക്ഷാ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകള്‍ നീട്ടിയതായി വാർത്തകൾ വന്നിരുന്നു. മാറ്റി വെച്ച പരീക്ഷകള്‍ ജൂണില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് എന്നായിരുന്നു വാർത്ത.

ഈ മാസം 26ാം തിയ്യതി മുതലാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താൻ നേരത്തെ മന്ത്രിസഭ തീരുമാനിച്ചത്. വിഎച്ച്എസ്ഇ പരീക്ഷകളും 26 മുതലും പ്ലസ് വൺ പരീക്ഷകൾ 29ാം തിയ്യതി മുതലും നടത്താൻ തീരുമാനിച്ചിരുന്നു. പത്താം ക്ലാസ്സില്‍ മൂന്ന് പരീക്ഷകളാണ് നടക്കാനുളളത്. മെയ് 26ന് കണക്ക് പരീക്ഷ, മെയ് 27ന് ഫിസിക്‌സ്, മെയ് 28ന് കെമ്‌സ്ട്രി എന്നിങ്ങനെയാണ് ബാക്കിയുളള പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ ടൈം ടേബിൾ പ്രകാരം തന്നെ പരീക്ഷകൾ നടക്കും.

കൊവിഡ് കാലത്ത് പരീക്ഷകള്‍ നടത്താനുളള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. എസ്എസ്എല്‍സിയില്‍ ലോക്ക്ഡൗണിന് മുന്‍പ് പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം നടന്ന് കൊണ്ടിരിക്കുകയാണ്. ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13ന് ആരംഭിച്ചു. പലയിടത്തും അധ്യാപകരുടെ എണ്ണം കുറവാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

EXAM

Recommended Video

cmsvideo
Guidelines for lockdown 4.0 | Oneindia Malayalam

അതേസമയം സിബിഎസ്ഇ പരീക്ഷകളുടെ തിയ്യതി കേന്ദ്ര മാനവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ജൂലൈയിലാണ് പരീക്ഷകള്‍ നടക്കുക. ജൂലൈ 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. എല്ലാ പരീക്ഷകളും രാവിലെ ആണ് നടത്തുക. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ആയിരിക്കും പരീക്ഷാ സമയം എന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച തന്നെ പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാണ് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കേരളത്തിലെ സിബിഎസ്ഇ പത്താം തരം പരീക്ഷകള്‍ നേരത്തെ പൂര്‍ത്തിയായതാണ്. പ്ലസ് ടുവില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 12 വിഷയങ്ങളിലാണ് പരീക്ഷകള്‍ നടക്കുക. സിബിഎസ്ഇ പ്ലസ് ടുവില്‍ ആകെ 29 വിഷയങ്ങളില്‍ പരീക്ഷ ബാക്കിയുണ്ട്.

ഡോക്ടറെ കൈ കെട്ടി വിവസ്ത്രനാക്കി റോഡിൽ വലിച്ചിഴച്ച് പോലീസ്! ദൃശ്യം പുറത്ത്, വൻ വിവാദംഡോക്ടറെ കൈ കെട്ടി വിവസ്ത്രനാക്കി റോഡിൽ വലിച്ചിഴച്ച് പോലീസ്! ദൃശ്യം പുറത്ത്, വൻ വിവാദം

സിപിഎം അല്ല! ഇതാ തനി 'സൈബര്‍ഗുണ്ടകള്‍'... നോമ്പുകാലത്തെ തെറിവിളികള്‍; ഹനാനെ മറന്നുകാണില്ലല്ലോ...സിപിഎം അല്ല! ഇതാ തനി 'സൈബര്‍ഗുണ്ടകള്‍'... നോമ്പുകാലത്തെ തെറിവിളികള്‍; ഹനാനെ മറന്നുകാണില്ലല്ലോ...

അതിഥിതൊഴിലാളികളുടെ കാര്യത്തില്‍ ഏറ്റുമുട്ടി കേന്ദ്രവും ആംആദ്മിയും; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനംഅതിഥിതൊഴിലാളികളുടെ കാര്യത്തില്‍ ഏറ്റുമുട്ടി കേന്ദ്രവും ആംആദ്മിയും; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

English summary
No changes in SSLC and Plus 2 exams in Kerala, CBSE exam dates announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X