'മാണിക്കെതിരെ കുറ്റപത്രമില്ല, മുഖ്യമന്ത്രിയും ചെന്നിത്തലയും ഉറപ്പുനല്‍കി'
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ കെ എം മാണിക്കെതിരെ വിജിലന്‍സ് കുറ്റപത്രം നല്‍കില്ലെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മാണിക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ബാര്‍ കോഴക്കേസ് ഏപ്രില്‍ മാസത്തോടെ അവസാനിക്കും. അതിനുശേഷം മാണിക്കെതിരെ ഒരു നടപടിയും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. കെ എം മാണിക്കെതിരെ ശക്തമായ തെളിവുകളുണ്ടെങ്കിലും കുറ്റപത്രമുണ്ടാകില്ലെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇക്കാര്യം ശരിവെക്കുന്ന തരത്തിലാണ് ജോര്‍ജിന്റെ പ്രസ്താവന.

മാണിക്കെതിരെ തെളിവുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാല്‍ തത്കാലം കേരള കോണ്‍ഗ്രസിനെ പിണക്കുന്നത് അപകടമാണെന്ന് സോണിയാ ഗാന്ധി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കുറ്റപത്രത്തിന്റെ കാര്യത്തില്‍ മാണിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്.
മാണിക്കെതിരെ കുറ്റപത്രം ഉണ്ടായാല്‍ സര്‍ക്കാരില്‍ നിന്നും വിട്ടുപോകുമെന്ന് കേരള കോണ്‍ഗ്രസും യുഡിഎറിനെ ഭീഷണിപ്പെടുത്തിയിരുന്നു. കുറ്റപത്രത്തില്‍ പേരുണ്ടായാല്‍ രാജിവെക്കില്ലെന്ന് നേരത്തെ പറഞ്ഞ മാണി അക്കാര്യം തിരുത്തിയത് കുറ്റപത്രം സമര്‍പ്പിക്കപ്പെടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി.












Click it and Unblock the Notifications