കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 തിനെതിരെ 87 വോട്ട്; യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

Google Oneindia Malayalam News

തിരുവനന്തപുരം; എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 തിനെതിരെ 87 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. മൂന്നേമുക്കാൽ മണിക്കൂർ നീണ്ട് നിന്ന് മുഖ്യമന്ത്രിയുടെ മാരത്തൺ പ്രസംഗത്തിന് ഒടുവിലാണ് പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു.

പിണറായി വിജയന്‍ സര്‍ക്കാരിന് എതിരെയുള്ള പ്രതിപക്ഷത്തിന്റെ ആദ്യ അവിശ്വാസപ്രമേയമാണ് ഇന്നു നിയമസഭയില്‍ അവതരിപ്പിച്ചത്. വിഡി സതീശൻ എംഎൽഎയാണ് പ്രമേയം അവതരിപ്പിച്ചത്. പത്ത് മണിക്കൂറോളമാണ് നീണ്ട് നിന്ന ചർച്ചയ്ക്ക് ഒടുവിലായിരുന്നു പ്രമേയം വോട്ടിനിട്ടത്. വോട്ടെടുപ്പോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു.

pinarayi-vijayan-eps-

പ്രതിപക്ഷ വിമർശനങ്ങൾക്ക് സുദീർഘമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.സ്വർണക്കടത്ത് കേസ് സംബന്ധിച്ചും മന്ത്രി കെടി ജലീലുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. സർക്കാരിൽ ജനം ഏല്‍പ്പിച്ച വിശ്വാസം അവിശ്വാസം ആയി മാറേണ്ട ഒന്നും ഇക്കാലയളവിൽ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വയം വിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷം സർക്കാരിന് എതിരെ കൊണ്ട് പിടിച്ച് നടത്തുന്ന പ്രചരണത്തിന്റെ ഭാഗമാണ് പ്രമേയം. സർക്കാർ അധികാരത്തിലെത്തുമ്പോൾ 91 സീറ്റായിരുന്നു. ഇപ്പോഴത് 93 സീറ്റായി. ജനവിശ്വാസം കൂടിയെന്നതിന്റെ തെളിവാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് ജില്ലയിൽ 99 പേർക്ക് കൊവിഡ്; 60 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ!!പാലക്കാട് ജില്ലയിൽ 99 പേർക്ക് കൊവിഡ്; 60 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ!!

അതേസമയം ലൈഫ് മിഷൻ പദ്ധതിയെ കുറിച്ച് പ്രതികരിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. മുഖ്യമന്ത്രി ആരോപണങ്ങൾക്ക് കൃത്യമായി മറുപടി നൽകുന്നില്ലെന്നും പ്രസംഗം വലിച്ച് നീട്ടുകയായിരുന്നുവെന്നും ആരോപിച്ചാണ് എംഎൽഎമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചത്.അതിനിടെ ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എട്ടോളം അഴിമതികൾ പ്രതിപക്ഷം ഉയർത്തി. എന്നാൽ ഇതൊന്നും പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം ഗവർണറുടെ നയപ്രഖ്യാപനം പോലെയാണെന്നും ചെന്നിത്തല പറഞ്ഞു.

'സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ല'സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ല

 പാലക്കാട് ജില്ലയിൽ 99 പേർക്ക് കൊവിഡ്; 60 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ!! പാലക്കാട് ജില്ലയിൽ 99 പേർക്ക് കൊവിഡ്; 60 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ!!

മോദിയുടെ പിതാവിന് ചായക്കട ഉണ്ടായിരുന്നോ?വിവാരവകാശ പ്രകാരമുള്ള ചോദ്യത്തിന് റെയിൽവേയുടെ മറുപടി ഇങ്ങനെമോദിയുടെ പിതാവിന് ചായക്കട ഉണ്ടായിരുന്നോ?വിവാരവകാശ പ്രകാരമുള്ള ചോദ്യത്തിന് റെയിൽവേയുടെ മറുപടി ഇങ്ങനെ

English summary
no confidance motion against ldf govt failed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X