Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ല

തിരുവനന്തപുരം;അവിശ്വാസ പ്രമേയം അവതരിപ്പിച്ച യുഡിഎഫ് അംഗങ്ങളെ അഭിനന്ദിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. പാസാകില്ലെന്നുറപ്പുള്ള അവിശ്വാസ പ്രമേയം എന്തിനാണ് സഭയിൽ അവതരിപ്പിക്കുന്നത് എന്ന് സംശയിച്ചവർക്കുള്ള മറുപടിയാണ് യു.ഡി.എഫ് അംഗങ്ങളുടെ നിയമസഭയിലെ ഇന്നത്തെ പ്രസംഗമെന്ന് പികെ ഫിറോസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഫിറോസിൻരെ പ്രതികരണം. ഫിറോസിന്റെ പോസ്റ്റ് വായിക്കാം

'പാസാകില്ലെന്നുറപ്പുള്ള അവിശ്വാസ പ്രമേയം എന്തിനാണ് സഭയിൽ അവതരിപ്പിക്കുന്നത് എന്ന് സംശയിച്ചവർക്കുള്ള മറുപടിയാണ് യു.ഡി.എഫ് അംഗങ്ങളുടെ നിയമസഭയിലെ ഇന്നത്തെ പ്രസംഗം. എല്ലാവരും അസാധ്യ പെർഫോമൻസ്! പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.ഡി സതീശൻ, കെ.എം ഷാജി, ഷാഫി പറമ്പിൽ എന്നിവരുടെ പ്രസംഗങ്ങൾ എടുത്തു പറയേണ്ടതാണ്.

pkfiros

സ്വരാജ് ഒന്ന് പിടഞ്ഞ് നോക്കിയതൊഴിച്ചാൽ ഭരണകക്ഷി നിരയിൽ നിന്ന് കാര്യമായ ചെറുത്ത് നിൽപ്പൊന്നുമുണ്ടായില്ല. കുറ്റ ബോധം കൊണ്ടാണോ എന്നറിയില്ല പിണറായി വിജയന് മറുപടി പറയുമ്പോൾ ഒട്ടും ആത്മവിശ്വാസമില്ലായിരുന്നു. അത് കൊണ്ടാണ് പ്രസംഗം എവിടെയെങ്കിലും കൊണ്ടു പോയി ഒന്നവസാനിപ്പിക്കാൻ ശ്രമിച്ചിട്ടും അദ്ധേഹത്തിന് സാധിക്കാതിരുന്നത്.

ഇടതു സർക്കാറിനെതിരെയുള്ള ജനങ്ങളുടെ അവിശ്വാസം സഭയിൽ രേഖപ്പെടുത്തിയ യു.ഡി.എഫ് എം.എൽ.എമാർക്ക് അഭിനന്ദനങ്ങൾ, എന്നായിരുന്നു പോസ്റ്റ്. അതേസമയം സഭയിൽ അവിശ്വാസ പ്രമേയത്തിൽ ചർച്ച തുടുകയാണ്. സർക്കാരിൽ ജനം ഏല്‍പ്പിച്ച വിശ്വാസം അവിശ്വാസം ആയി മാറേണ്ട ഒന്നും ഇക്കാലയളവിൽ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വയം വിശ്വാസം നഷ്ടപ്പെട്ട പ്രതിപക്ഷം സർക്കാരിന് എതിരെ കൊണ്ട് പിടിച്ച് നടത്തിന്ന പ്രചരണത്തിന്റെ ഭാഗമാണ് പ്രമേയം. സർക്കാർ അധികാരത്തിലെത്തുമ്പോൾ 91 സീറ്റായിരുന്നു. ഇപ്പോഴത് 93 സീറ്റായി. ജനവിശ്വാസം കൂടിയെന്നതിന്റെ തെളിവാണ് അത്.

യുഡിഎഫിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. യുഡിഎഫിലെ ബന്ധങ്ങൾ ശിഥിലമായി. ഇതിലെല്ലാമുള്ള അസ്വസ്ഥത മുന്നണിയിലുണ്ട്. ഇന്നത്തെ രാജ്യസഭ വോട്ടെടുപ്പിൽ തന്നെ ഇക്കാര്യങ്ങൾ പ്രകടമാണ്. ഈ അസ്വസ്ഥതകളെ മറികടക്കാനാണ് പ്രതിപക്ഷം അവിശ്വാസം അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+