കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വാഗ്ദാനവുമായി വരുന്നത് കാത്തിരിക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസില്‍; മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി വാഗ്ദാനവുമായി വരുന്നത് കാത്തിരിക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിമുടി ബിജെപിയാകാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

S

പ്രതിപക്ഷത്തിന് സ്വന്തമായി വിശ്വാസമില്ല. വിശ്വാസ്യ യോഗ്യമായ ഒരു കാര്യം പോലും അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. അങ്ങനെ വരുമ്പോള്‍ അണികള്‍ക്ക് നേതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. യുഡിഎഫില്‍ ബന്ധം ശിഥിലമായിട്ടുണ്ട്. ഇതിന് മറയിടാനാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

135 വയസ് തികയുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ അടിത്തറക്ക് മുകളില്‍ മേല്‍ക്കൂര വീണ നിലയിലാണ്. സ്വന്തം നേതാവിനെ തിരഞ്ഞെടുക്കാന്‍ കെല്‍പ്പില്ലാതെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. അവര്‍ തമ്മിലടിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും രണ്ടു പക്ഷമാണ്. രാഹുല്‍ വയനാട്ടില്‍ മല്‍സരിച്ചത് മണ്ടത്തരമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നു.

അയോധ്യ ക്ഷേത്ര നിര്‍മാണം സര്‍ക്കാര്‍ പരിപാടിയാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പിന്നണി പാടുന്ന കാഴ്ചയാണ് കണ്ടത്. ഇടതുപക്ഷ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ധിച്ചിരിക്കുന്നു. അതുകൊണ്ടാണ് 91ല്‍ നിന്ന് സീറ്റുകള്‍ 93 ആയി ഉയര്‍ന്നത്. സംശുദ്ധ ഭരണം കാഴ്ച വയ്ക്കാനാണ് ജനം വിധിയെഴുതിയത്. ജനങ്ങളുടെ വിശ്വാസം ഇല്ലാതാകാന്‍ ഇവിടെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കേണ്ടതെന്നും സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍ പറഞ്ഞു.

കിം ജോങ് ഉന്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്; സഹോദരിയുടെ നഗ്ന ചിത്രം തിരഞ്ഞ് സൈബര്‍ ലോകം, വനിതാ റൂളര്‍കിം ജോങ് ഉന്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്; സഹോദരിയുടെ നഗ്ന ചിത്രം തിരഞ്ഞ് സൈബര്‍ ലോകം, വനിതാ റൂളര്‍

പ്രവാസികള്‍ അറിയാന്‍; ആറ് മാസം കഴിഞ്ഞാലും യുഎഇയിലേക്ക് വരാം... പുതിയ നിര്‍ദേശങ്ങള്‍പ്രവാസികള്‍ അറിയാന്‍; ആറ് മാസം കഴിഞ്ഞാലും യുഎഇയിലേക്ക് വരാം... പുതിയ നിര്‍ദേശങ്ങള്‍

ആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ലആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ല

English summary
No confidence motion 2020; Chief Minister Pinarayi Vijayan Speech in Niyamasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X