കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കറും സംശയത്തില്‍; മാറി നില്‍ക്കണമെന്ന് ചെന്നിത്തല, പറ്റില്ലെന്ന് ശ്രീരാമകൃഷ്ണന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ വിഡി സതീശന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കവെ, സ്പീക്കര്‍ക്കെതരായ പ്രമേയവും പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ഉയര്‍ന്നുവന്നത് ഗുരുതരമായ ആരോപണമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്ന വിവരം സഭയക്ക് അപമാനമാണ്. അതുകൊണ്ടുതന്നെ സ്പീക്കര്‍ക്കെതിരായ പ്രമേയവും ചര്‍ച്ച ചെയ്യണം. ഇക്കാര്യത്തില്‍ തീരുമാനമാകും വരെ സ്പീക്കര്‍ കസേരയില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

p

Recommended Video

cmsvideo
മുഖ്യനെ താഴെയിറക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ് | Oneindia Malayalam

പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല. സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യണമെങ്കില്‍ 14 ദിവസത്തിന് മുമ്പ് തന്നെ നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ. ഇന്ന് നിയമസഭ ചേരാന്‍ തീരുമാനിച്ചത് ആഗസ്റ്റ് 12ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാന പ്രകാരമാണ്. ഇക്കാര്യം പ്രതിപക്ഷത്തിന് അറിയാവുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കോഴ, അദാനി ഒത്തുകളി, പ്രളയ ഫണ്ട് തട്ടിപ്പ്, പിന്‍വാതില്‍ നിയമനം, അഴിമതി സര്‍ക്കാര്‍ രാജിവയ്ക്കുക എന്നാണ് ബനറിലുള്ളത്. ഭൂരിപക്ഷമുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയ്ക്ക് വകയില്ല. നിയമസഭയുടെ ചരിത്രത്തിലെ 16ാമത്തെ അവിശ്വാസ പ്രമേയമാണ് വിഡി സതീശന്‍ ഇന്ന് അവതരിപ്പിച്ചത്. 2005ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ കോടിയേരി ബാലകൃഷ്ണനാണ് ഒടുവില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

നിയമസഭാ സമ്മേളനത്തിന് മുമ്പ് എംഎല്‍എമാര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. ആര്‍ക്കും കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. സാമൂഹിക അകലം പാലിച്ചാണ് സഭയില്‍ അംഗങ്ങള്‍ ഇരിക്കുന്നത്. ധനകാര്യ ബില്ല് ആദ്യം സര്‍ക്കാര്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങും ഇന്ന് നിയമസഭയില്‍ നടക്കും.

ആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ലആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ല

English summary
No confidence motion 2020; Opposition demands Motion Against Speaker Also be discussed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X