കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രിക്ക് മാത്രം- പരിഹാസവുമായി ഷാഫി പറമ്പില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സംശയമുനയിലുള്ള എം ശിവശങ്കറിന്റെ ഓരോയൊരു ഗോഡ് ഫാദര്‍ മുഖ്യമന്ത്രി മാത്രമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്ത ഏക വ്യക്തി മുഖ്യമന്ത്രിയാണ്. അവിടെ നടക്കുന്ന കാര്യങ്ങളൊന്നും അദ്ദേഹം അറിയുന്നില്ല. എന്‍ഐഎ അന്വേഷിക്കുന്ന കേസുകളുടെ ഉറവിടമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

S

Recommended Video

cmsvideo
Shafi Parambil Blames CM Pinarayi Vijayan for Periya Case | Oneindia Malayalak

അവിശ്വാസ പ്രമേയത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നു. കേരളത്തിലെ ഒരു സര്‍ക്കാരും ഇന്നേ വരെ രാജ്യദ്രോഹ കേസ് നേരിട്ടിട്ടില്ല. ഇഎംഎസ് തൊട്ട് ഉമ്മന്‍ ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാരുടെ ഉദാഹരണം ഷാഫി എടുത്തു പറഞ്ഞു. സെക്രട്ടറിയേറ്റ് പടിക്കല്‍ എന്‍ഐഎ ഇതുവരെ വന്നിട്ടില്ല. എല്ലാം പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ സാധിക്കില്ല. ഞങ്ങളല്ല സ്വപ്‌ന സുരേഷിനെ അധികാരത്തിന്റെ ഇടനാഴിയിലെത്തിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഭരണപക്ഷത്തിനെതിരെ രൂക്ഷമായ പരിഹാസമാണ് ഷാഫി പറമ്പില്‍ നടത്തിയത്. യുവാക്കള്‍ക്ക് ജോലിയില്ലാത്തതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. കേരളത്തിലെ എല്ലാ ചെറുപ്പക്കാരുടെയും ചിറ്റപ്പന്‍ ഇപി ജയരാജനല്ലെന്നും എല്ലാ ചെറുപ്പക്കാര്‍ക്കും സ്വപ്‌നയാകാന്‍ സാധിക്കില്ലെന്നും ഷാഫി പറഞ്ഞു.

യുവാക്കള്‍ പഠിച്ച് എഴുതിയ റാങ്ക് ലിസ്റ്റിലെ ജോലിയാണ് ആവശ്യപ്പെടുന്നത്. ജോലി ബക്കറ്റിലെടുത്ത് വച്ചിട്ടുണ്ടോ എന്നാണ് പിഎസ്‌സി ചോദിക്കുന്നത്. സ്വപ്‌നമാര്‍ക്കുള്ള ജോലി എടുത്തു വച്ച ബക്കറ്റ് ക്ലിഫ് ഹൗസിലായിരുന്നോ എന്നും ഷാഫി പരിഹാസ രൂപേണ ചോദിച്ചു. വീണ ജോര്‍ജ് 20 മിനുട്ട് സംസാരിച്ചിട്ട് മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട പ്രശ്‌നത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന ഷാഫിയുടെ പ്രസ്താവന ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വന്‍ ബഹളത്തിന് ഇടയാക്കി.

ആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ലആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ല

പ്രവാസികള്‍ അറിയാന്‍; ആറ് മാസം കഴിഞ്ഞാലും യുഎഇയിലേക്ക് വരാം... പുതിയ നിര്‍ദേശങ്ങള്‍പ്രവാസികള്‍ അറിയാന്‍; ആറ് മാസം കഴിഞ്ഞാലും യുഎഇയിലേക്ക് വരാം... പുതിയ നിര്‍ദേശങ്ങള്‍

English summary
No confidence motion 2020; Shafi Parambil MLA Speech in Niyamasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X