കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സൂസന്‍ സൂറി എന്ന അവതാരവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്; അങ്ങനെ 15 എണ്ണം, നടുവില്‍ പിണറായി'

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അവതാരങ്ങളുടെ കാലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമയേ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്‌ന സുരേഷ് ഒരു അവതാരമാണ്. റെജി പിള്ള, പ്രതാപ് മോഹന്‍ നായര്‍, റെജി ലൂക്കോസ് തുടങ്ങി 15ഓളം അവതാരങ്ങളാണുള്ളത്. ഇതിന് നടുവിലാണ് മുഖ്യമന്ത്രി ഇരിക്കുന്നതെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു.

t

Recommended Video

cmsvideo
Pinarayi Vijayan's hard move to take over Trivandrum airport | Oneindia Malayalam

സ്വപ്‌ന ഒരു അവതാരമാണ്. റെജി പിള്ളയും പ്രതാപ് മോഹന്‍ നായരും പിഡബ്ല്യുസിയിലെ രണ്ടു അവതാരങ്ങളാണ്. ഇടത് നിരീക്ഷകന്‍ എന്ന പേരില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന റെജി ലൂക്കോസ് എന്ന മറ്റൊരു അവതാരം കൂടിയുണ്ട്. ഇതിന് പുറമെയാണ് സൂസന്‍ സൂറി എന്ന് പറയുന്ന സ്വിറ്റ്‌സര്‍ലാന്റില്‍നിന്നുള്ള മറ്റൊരാള്‍. ഇ-ബസ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇയാളുടെ വരവ് എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ 108 ദിവസമായി മുഖ്യമന്ത്രിയുടെ ഇടവും വലവും ഇരുന്ന് ഒരക്ഷരം മിണ്ടാത്തവരാണ് മന്ത്രിമാര്‍. നിരുപദ്രവകാരികളായി അവര്‍ പ്രവര്‍ത്തിക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കണ്‍സള്‍ട്ടന്‍സി സമ്പ്രദായം നിര്‍ത്തണം. ഖജനാവില്‍ നിന്ന് ശമ്പളം വാങ്ങുന്ന പ്രസ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുകയാണ്. ഇവര്‍ക്കെതിരെ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടാത്തത് എന്താണെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

കേരളത്തെ പുതിയ യുഗത്തിലേക്കാണ് സര്‍ക്കാര്‍ കൊണ്ടുപോകുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ വന്നിട്ടും നിയമനം കൊടുക്കുന്നില്ല. ഒന്നാം റാങ്കിലുള്ള ആളെ പോലും നിയമിക്കുന്നില്ല. ഇതുവരെ വിദ്യാഭ്യാസ മന്ത്രിമാര്‍ ചെയ്യാത്ത തരത്തില്‍ കെടി ജലീല്‍ മാര്‍ക്ക് ദാനം നടത്തി. കലി തുള്ളി നില്‍ക്കുകയാണ് സര്‍ക്കാര്‍. എതിരായി സംസാരിക്കുന്നവരുടെ തലവെട്ടുന്നതാണ് രീതി. ധനമന്ത്രി നാല് വര്‍ഷത്തെ ബജറ്റില്‍ പറഞ്ഞ 34 കാര്യങ്ങളില്‍ ഒന്ന് പോലും നടപ്പാക്കിയില്ല. വിമര്‍ശനങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമായിരിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎക്ക് കൊടുത്താല്‍ കൂടുതല്‍ കുഴപ്പമാകുമെന്ന് സര്‍ക്കാരിന് അറിയാം. അതുകൊണ്ടാണ് ദൃശ്യങ്ങള്‍ കൈമാറാത്തത്. അവിശ്വാസ പ്രമേയം വന്നാല്‍ സര്‍ക്കാര്‍ വീഴുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ലആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ല

English summary
No confidence motion 2020; thiruvanchoor radhakrishnan speech in Niyamasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X