കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി; കാസര്‍കോട് രണ്ടാമത്തെ പഞ്ചായത്തിലും ബിജെപിക്ക് ഭരണം നഷ്ടമാകും

  • By Desk
Google Oneindia Malayalam News

കേരളത്തില്‍ ബിജെപി കാര്യമായ സ്വാധീനമുള്ള ജില്ലകളിലൊന്നാണ് കാസര്‍കോട്. മധൂര്‍, ബെള്ളൂര്‍, എന്‍മകജെ, കാറഡുക്ക എന്നീ നാല് പഞ്ചായത്തുകളില്‍ ബിജെപിയായിരുന്നു അടുത്ത കാലത്ത് വരെ ഭരണം നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കാറഡുക്ക പഞ്ചായത്തില്‍ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതിനേ തുടര്‍ന്ന് ബിജെപിക്ക് ഭരണം നഷ്ടമായിരുന്നു.

സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ യുഡിഎഫ് അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. സമാനമായ നീക്കമാണ് ജില്ലിയില്‍ ബിജെപി അധികാരത്തിലിരിക്കുന്ന എന്‍മകജെ പഞ്ചായത്തിലും ഇപ്പോള്‍ നടക്കുന്നത്.

വിട്ടുവീഴ്ച്ചകള്‍

വിട്ടുവീഴ്ച്ചകള്‍

ബിജെപിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള വിട്ടുവീഴ്ച്ചകള്‍ക്ക് കേരളത്തിലും കോണ്‍ഗ്രസ്സ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.അതും കേരളത്തിലെ പ്രധാന എതിരാളികളായ സിപിഎമ്മിന് പിന്തുണകൊടുത്തുകൊണ്ട്. കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്ക പഞ്ചായത്തിലായിരുന്നു അത്.

കാറഡുക്ക

കാറഡുക്ക

18 വര്‍ഷമായി ബിജെപി അധികാരത്തിലിരിക്കുന്ന കാറഡുക്ക പഞ്ചായത്തില്‍ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ യുഡിഎഫ് പിന്തുണക്കുകയായിരുന്നു. സിപിഎമ്മിന് ഒറ്റക്ക് അവിശ്വാസപ്രമേയത്തെ വിജിയിപ്പിക്കാനുള്ള അംഗസഖ്യയുണ്ടായിരുന്നില്ല. ഈ സാഹാചര്യത്തിലാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തെ പിന്തുണക്കുന്നത്.

മുസ്ലിം ലീഗിന് രണ്ട്

മുസ്ലിം ലീഗിന് രണ്ട്

പതിനഞ്ച് അംഗ പഞ്ചായത്തില്‍ ബിജെപി ഏഴ് അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. പ്രതിപക്ഷ നിരയില്‍ സിപിഐഎമ്മിന് അഞ്ചും, മുസ്ലിം ലീഗിന് രണ്ടും, കോണ്‍ഗ്രസ്സിന് ഒരു അംഗവുമാണ് ഉള്ളത്

അവിശ്വാസപ്രമേയം

അവിശ്വാസപ്രമേയം

യുഡിഎഫിന്റെ പിന്തുണയോടെ ഏഴിനെതിരെ എട്ട് വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. പതിനെട്ട് വര്‍ഷമായി ബിജെപി ഭരിക്കുന്ന പഞ്ചായത്താണ് കാറഡുക്ക. പഞ്ചായത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് സിപിഐഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

ജില്ലാനേതൃത്വം

ജില്ലാനേതൃത്വം

യുഡിഎഫ് പ്രാദേശിക ഘടകം സ്വീകരിച്ച നിലപാടിനെ പാര്‍ട്ടി ജില്ലാനേതൃത്വം അംഗീകരിക്കുകയും ചെയ്തു. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നതാണ് മുന്നണിയുടെ ലക്ഷ്യമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

ലീഗ് പഞ്ചായത്ത് സെക്രട്ടറി

ലീഗ് പഞ്ചായത്ത് സെക്രട്ടറി

ഇതേ അവിശ്വാസ പ്രമേയ നീക്കമാണ് ഇ്‌പ്പോള്‍ ജി്ല്ലിയില്‍ ബിജെപി അധികാരത്തിലിരിക്കുന്ന എന്‍മകജെ പഞ്ചായത്തിലും നടക്കുന്നത്. വികസനമുരടിപ്പും ബി.ജെ.പിയുടെ ഏകാധിപത്യവും ചോദ്യം ചെയ്തുകൊണ്ടാണ് യു.ഡി.എഫ് അംഗവും മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ സിദ്ധീഖ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

കുത്തഴിഞ്ഞു

കുത്തഴിഞ്ഞു

അടുത്തയാഴ്ച്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നല്‍കിയ അവിശ്വാസ പ്രമേയം പാസായാല്‍ മധൂരും ബെള്ളൂരുമായി ബി.ജെ.പിയുടെ ഭരണം ചുരുങ്ങും. കഴിഞ്ഞ ഭരണകാലയളവില്‍ നടപ്പിലാക്കിയ പദ്ധതികള്‍ താറുമാറാക്കിയെന്നും പഞ്ചായത്ത് ഭരണം കുത്തഴിഞ്ഞിരിക്കുകയാണെന്നും സിദ്ധീക്ക് കുറ്റപ്പെടുത്തി.

ബിജെപിക്കും യുഡിഎഫിനും

ബിജെപിക്കും യുഡിഎഫിനും

യുഡിഎഫിന് തനിച്ച് എന്‍മകജെയില്‍ അവിശ്വാസപ്രമേയത്തെ വിജയിപ്പിക്കാനാവില്ല. ബിജെപിക്കും യുഡിഎഫിനും 7 വീതം അംഗങ്ങളാണ് പഞ്ചായത്ത് ഭരണസമിതിയിലുള്ളത്. മൂന്ന് അംഗങ്ങളുടെ പിന്തുണയുള്ള എല്‍ഡിഎഫിന്റെ പിന്തുണ കൂടിയുണ്ടെങ്കിലെ അവിശ്വാസപ്രമേയം പാസാവുകയുള്ളു.

പിന്തുണക്കും

പിന്തുണക്കും

കാറഡുക്കയ്യില്‍ ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ യുഡിഎഫ് പിന്തുണച്ചതിനാല്‍ എന്‍മകജയില്‍ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ സിപിഎം പിന്തുണക്കുമെന്നാണ് വിലിയിരുത്തുന്നത്.

ലോക്കല്‍ കമ്മിറ്റി

ലോക്കല്‍ കമ്മിറ്റി

എന്നാല്‍ യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാന്‍ സിപിഎം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് സിപിഐഎം എന്‍മകജെ ഏരിയാ കമ്മിറ്റി അംഗം കൃഷ്ണ റെ മാധ്യമങ്ങളോട് പറഞ്ഞത്. അന്തിമതീരുമാനം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയായിരിക്കും എടുക്കുക.

കൂടുതല്‍ സാധ്യത

കൂടുതല്‍ സാധ്യത

തീരുമാനമെടുത്തില്ലെങ്കിലും പാര്‍ട്ടി ബിജെപി വിരുദ്ധമായ നിലാപാടായിരിക്കും എടുക്കാന്‍ കൂടുതല്‍ സാധ്യതയെന്നും രാമകൃഷ്ണ റൈ പറഞ്ഞു. ഏരിയാ കമ്മറ്റി അംഗത്തിന്റെ ഈ പ്രസ്താവന സൂചിപ്പിക്കുന്നത് സിപിഎം അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കും എന്ന് തന്നെയാണെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെയെങ്കില്‍ തുടര്‍ച്ചായ ദിവസങ്ങളില്‍ രണ്ടാമത്തെ പഞ്ചായത്ത് ഭരണവും ബിജെപിക്ക് നഷ്ടമാകും

English summary
no-confidence-motion-against-bjp-in-enmakaje
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X