കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെ യുഡിഎഫ് പിന്തുണച്ചു; 18 വര്‍ഷത്തെ ഭരണം ബിജെപ്പിക്ക് നഷ്ടമായി; ഇനി നോട്ടം പാലക്കാട്ട്‌

  • By Desk
Google Oneindia Malayalam News

കാസര്‍ഗോഡ്; ദേശീയ തലത്തില്‍ മാത്രമല്ല പഞ്ചായത്ത് വാര്‍ഡില്‍ പോലും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാനുള്ള നിലപാടിലാണിപ്പോള്‍ കോണ്‍ഗ്രസ്. ദേശീയ തലത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ വേണ്ടി വിട്ടുവീഴ്ച്ചകള്‍ നടത്തി പ്രാദേശിക പാര്‍ട്ടികളുമായി സംഖ്യത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്.

<strong>കോണ്‍ഗ്രസ്സിനെ ഒഴിച്ചുനിര്‍ത്താനാവില്ലെന്ന തിരിച്ചറിവില്‍ മമത; സഖ്യ ചര്‍ച്ച തുടങ്ങി,സിപിഎം വെട്ടില്‍</strong>കോണ്‍ഗ്രസ്സിനെ ഒഴിച്ചുനിര്‍ത്താനാവില്ലെന്ന തിരിച്ചറിവില്‍ മമത; സഖ്യ ചര്‍ച്ച തുടങ്ങി,സിപിഎം വെട്ടില്‍

ബിജെപിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള വിട്ടുവീഴ്ച്ചകള്‍ക്ക് കേരളത്തിലും കോണ്‍ഗ്രസ്സ് തുടക്കം കുറിക്കുകയാണ്. അതും കേരളത്തിലെ പ്രധാന എതിരാളികളായ സിപിഎമ്മിന് പിന്തുണകൊടുത്തുകൊണ്ട്. കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്ക പഞ്ചായത്തിലാണ് സംഭവം.

കാറഡുക്ക

കാറഡുക്ക

സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന എതാനും ചില പഞ്ചായത്തുകളില്‍ ഒന്നാണ് കാസര്‍ഗോഡ് ജില്ലയിലെ കാറഡുക്ക. പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഇന്ന് സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു.

അവിശ്വാസപ്രമേയം

അവിശ്വാസപ്രമേയം

സിപിഎമ്മിന് ഒറ്റക്ക് അവിശ്വാസപ്രമേയത്തെ വിജിയിപ്പിക്കാനുള്ള അംഗസഖ്യയുണ്ടായിരുന്നില്ല. ഈ സാഹാചര്യത്തിലാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തെ പിന്തുണക്കുന്നത്. പ്രമേയം പാസായതിനെതുടര്‍ന്ന് ബിജെപിക്ക് ഭരണം നഷ്ടമായി. പതിനെട്ട് വര്‍ഷമായി ബിജെപി അധികാരത്തിലിരിക്കുന്ന പഞ്ചായത്താണ് കാറഡുക്ക

അംഗബലം

അംഗബലം

പതിനഞ്ച് അംഗ പഞ്ചായത്തില്‍ ബിജെപി ഏഴ് അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. പ്രതിപക്ഷ നിരയില്‍ സിപിഐഎമ്മിന് അഞ്ചും, മുസ്ലിം ലീഗിന് രണ്ടും, കോണ്‍ഗ്രസ്സിന് ഒരു അംഗവുമാണ് ഉള്ളത്.

പിന്തുണ

പിന്തുണ

യുഡിഎഫിന്‍റെ പിന്തുണയോടെ ഏഴിനെതിരെ എട്ട് വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. പതിനെട്ട് വര്‍ഷമായി ബിജെപി ഭരിക്കുന്ന പഞ്ചായത്താണ് കാറഡുക്ക. പഞ്ചായത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് സിപിഐഎം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

ജില്ലാനേതൃത്വം

ജില്ലാനേതൃത്വം

യുഡിഎഫ് പ്രാദേശിക ഘടകം സ്വീകരിച്ച നിലപാടിനെ പാര്‍ട്ടി ജില്ലാനേതൃത്വം അംഗീകരിക്കുകയും ചെയ്തു. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നതാണ് മുന്നണിയുടെ ലക്ഷ്യമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

2006 ലും

2006 ലും

മുമ്പ് 2006 ലും ബിജെപിയെ അധികാരത്തില്‍ എത്തുന്നത് തടയാന്‍ വേണ്ടി യുഡിഎഫ് സിപിഐഎമ്മിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. എന്നാല്‍ അന്ന് ഭരണം ഏറ്റെടുക്കാതെ പ്രസിഡന്റ് പദം സിപിഎം രാജിവെയ്ക്കുകയായിരുന്നു.

വിമര്‍ശനം

വിമര്‍ശനം

തുടര്‍ന്ന് ബിജെപി അധികാരത്തില്‍ എത്തിയതോടെ സിപിഎമ്മിന്റെ ബിജെപി വിരുദ്ധ നിലപാടിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയുണ്ടായി. സിപിഎം എന്ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പിന്തുണക്കും എന്ന നിലപാടിലായിരുന്നു യുഡിഎഫ്.

പാലക്കാട്ടും

പാലക്കാട്ടും

കാറഡുക്ക പഞ്ചായത്തില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിയത് പോലെ സംസ്ഥാനത്ത് അവര്‍ അധികാരത്തിലിരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ടും ഈ നീക്കം ആവര്‍ത്തിക്കപ്പെടുമോ എന്നാണ് രാഷ്ട്രീയം കേന്ദ്രങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

പാസായത്

പാസായത്

യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന നിലപാടായിരുന്നു സിപിഎം ആദ്യം എടുത്തിരുന്നത്. എന്നാല്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ക്കെതിരെ കൊണ്ടുവന്ന രണ്ട് അവിശ്വാസ പ്രമേയങ്ങളില്‍ ഒന്നുമാത്രമാണ് പാസായത്.

വോട്ട് അസാധു

വോട്ട് അസാധു

ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷന്‍ പി സ്മിതേഷിനെതിരെ യുഡിഎഫ് കൊണ്ടുവന്ന പ്രമേയം പാസ്സായപ്പോള്‍ ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനെതിരേയുള്ള പ്രമേയം സിപിഎം അംഗത്വത്തിന്റെ വോട്ട് അസാധുവായതോടെ പരാജയപ്പെട്ടിരുന്നു.

English summary
no confidence motion against bjp in karadukka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X