കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിന്‍റെ വിപ്പില്‍ ജോസഫ് കുരുങ്ങും? രേഖകളില്‍ റോഷി തന്നെ വിപ്പ്, സ്പീക്കറുടെ നിലപാടും മുഖ്യം

Google Oneindia Malayalam News

തിരുവനന്തപുരം: നാളെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി-ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള വിപ്പ് പോര് മുറുകുന്നു. എംഎല്‍എ ഹോസ്റ്റലില്‍ മുറികള്‍ക്ക് മുന്നില്‍ ഇരു വിഭാഗവും പരസ്പരം വിപ്പ് പതിപ്പിച്ചു. ജോസഫ് പക്ഷത്തെ ​എംഎല്‍എമാരായ മോന്‍സ് ജോസഫ്, സിഫ് തോമസ്, പിജെ ജോസഫ് എന്നിവരുടെ മുറികള്‍ക്ക് മുന്നില്‍ ജോസ് കെ മാണി വിഭാഗമാണ് ആദ്യം വിപ്പ് പതിപ്പിച്ചത്. ഇതിന് പിന്നെലാ ജോസ് വിഭാഗത്തിന്‍റെ എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവരുടെ മുറികള്‍ക്ക് മുന്നില്‍ ജോസഫ് വിഭാഗവും വിപ്പ് പതിപ്പിച്ചു.

വിപ്പുകള്‍

വിപ്പുകള്‍

ജോസ് വിഭാഗത്തിനായി റോഷി അഗസ്റ്റിനും, ജോസഫ് വിഭാഗത്തിനായി മോന്‍സ് ജോസഫുമായി വിപ്പ് പുറപ്പെടുവിച്ചത്. സര്‍ക്കാറിനെതിരായ നാളെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തേയും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയേയും അനുകൂലിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ നാളെ തന്നെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ജോസ് വിഭാഗത്തോട് യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

കോൺഗ്രസ് മുന്നറിയിപ്പ്

കോൺഗ്രസ് മുന്നറിയിപ്പ്

വിപ്പ് അനുസരിക്കുക എന്നത് ജോസിനുള്ള അവസാന അവസരമെന്നാണ് കോൺഗ്രസ് മുന്നറിയിപ്പ്. വിപ്പ് ലംഘിച്ചാല്‍ ജോസ് കെ മാണി പക്ഷത്തെ ​എംഎല്‍എമാരായ റോഷി അഗസ്റ്റിനേയും പ്രൊ. ജയരാജിനേയും അയോഗ്യരാക്കാന്‍ നാളെത്തെന്ന സ്പീക്കറെ സമീപിക്കുമെന്നാണ് ജോസഫിന്‍റെ ഭീഷണി. എന്നാല്‍ യുഡിഎഫിന്‍റെയും ജോസഫിന്‍റെയും ഭീഷണി ജോസ് കെ മാണി വിഭാഗം തള്ളി.

അയോഗ്യതാ ഭീഷണി

അയോഗ്യതാ ഭീഷണി

അയോഗ്യതാ ഭീഷണി തിരിച്ചുയര്‍ത്തിക്കൊണ്ടാണ് എംഎല്‍എ ഹോസ്റ്റലിലെ ജോസഫ് പക്ഷ എംല്‍എമാരുടെ മുറിക്ക് മുന്നില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിപ്പ് പതിപ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ ജോസ് വിഭാഗം നല്‍കിയിരിക്കുന്ന വിപ്പിനാണ് സാധുതയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

റോഷി അഗസ്റ്റിന്‍

റോഷി അഗസ്റ്റിന്‍

ജോസ് വിഭാഗത്തിന്‍റെ വിപ്പ് സ്പീക്കര്‍ അംഗീകരിച്ചാല്‍ ജോസഫ് വിഭാഗം എംഎല്‍എമാര്‍ക്ക് നിയമസഭാ അംഗത്വം വരെ നഷ്ടമാവാന്‍ സാധ്യതയുണ്ട്. നിലവില്‍ കേരളനിയമസഭാ സ്പീക്കര്‍ അംഗീകരിച്ചിരിക്കുന്ന കേരള കോണ്‍ഗ്രസിന്റെ ചീഫ വിപ്പ് ജോസ് പക്ഷത്ത് നിന്നുമുള്ള ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിനാണ്.

മോന്‍സ് ജോസഫിനെ

മോന്‍സ് ജോസഫിനെ

എന്നാല്‍ രാജ്യസഭാ, അവിശ്വാസ പ്രമേയം എന്നിവ മുന്‍ നിര്‍ത്തി റോഷി അഗസ്റ്റിനെ മാറ്റി കടുത്തുരുത്തി എംഎല്‍എയായ മോന്‍സ് ജോസഫിനെ നിയമസിച്ചതായി പിജെ ജോസഫ് നേരത്തെ അറിയിച്ചിരുന്നു. ഇത് വ്യക്തമാക്കി പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ പിജെ ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സ്പീക്കര്‍ തയ്യാറായിട്ടില്ല.

മുന്നോട്ട് പോവാം

മുന്നോട്ട് പോവാം

അതിനാല്‍ തന്നെ റോഷി അഗസ്റ്റിന്‍ നല്‍കിയ വിപ്പിന് വിരുദ്ധമായി രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയ ചര്‍ച്ചയിലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്താല്‍ അയോഗ്യത ഉള്‍പ്പടേയുള്ള നടപടികള്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗത്തിന് മുന്നോട്ട് പോവാന്‍ സാധിക്കും. ഈ ഒരു പ്രതിസന്ധി ജോസഫ് പക്ഷത്തെ എംഎല്‍എമാര്‍ക്ക് മുന്നിലുണ്ട്.

വാദിക്കാമെങ്കിലും

വാദിക്കാമെങ്കിലും

യുഡിഎഫിന്‍റെ വിപ്പ് അനുസരിച്ചാണ് തങ്ങള്‍ മുന്നണിക്ക് അനുകൂലമായ നിലപാട് എടുത്തതെന്ന് ജോസഫ് പക്ഷത്തിന് വാദിക്കാമെങ്കിലും മുന്നണിയുടെ വിപ്പ് നിയമപരായി ബാധകമായിരിക്കില്ല. ഇതോടൊപ്പം തന്നെ സപീക്കറുടെ വിവേചനാധികാരവും എംഎല്‍എമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ പ്രധാനമാണ്.

സ്പീക്കറുടെ നിലപാട്

സ്പീക്കറുടെ നിലപാട്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലവില്‍ പ്രതിപക്ഷത്തുനിന്ന് കടുത്ത എതിര്‍പ്പ് നേരിടുന്ന സ്പീക്കര്‍ ജോസ് കെ മാണി വിഭാഗം നടപടി ആവശ്യപ്പെട്ടാല്‍ അതിനൊപ്പം നില്‍ക്കാനാണ് സാധ്യത. നിയമസഭാ രേഖകില്‍ റോഷി അഗസ്റ്റിനാണ് ചീഫ് വെപ്പ് എന്നത് സ്പീക്കര്‍ക്ക് തന്‍റെ ഭാഗം വിശദകരിക്കാനും ഉപകരിക്കും.

ചരിത്രം പരിശോധിക്കുമ്പോള്‍

ചരിത്രം പരിശോധിക്കുമ്പോള്‍

കേരള നിയമസഭയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒരിക്കല്‍ മാത്രമാണ് മുന്നണിയുടെ വിപ്പ് ലംഘിച്ചതിന്‍റെ പേരില്‍ നടപടി നേരിടേണ്ടി വന്നിട്ടുള്ളു. വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കര്‍ ആയിരുന്ന സമയത്ത് കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ നടപടി എടുത്തപ്പോഴായിരുന്നു അത്. അതിന് മുമ്പും പിമ്പും കേരള നിയമസഭയില്‍ മുന്നണി വിപ്പിന് സാധുത ലഭിച്ചിട്ടില്ല.

ചിലര്‍ക്ക് മാത്രം സ്വീകാര്യമായ നേതാവല്ല വേണ്ടത്;നേതൃത്വത്തില്‍ ഗാന്ധി കുടുംബം വേണമെന്ന് ക്യാപ്റ്റന്‍ചിലര്‍ക്ക് മാത്രം സ്വീകാര്യമായ നേതാവല്ല വേണ്ടത്;നേതൃത്വത്തില്‍ ഗാന്ധി കുടുംബം വേണമെന്ന് ക്യാപ്റ്റന്‍

English summary
no confidence motion and rajya sabha polls: jose wing pastes notice on doors of mla rooms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X