കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി 'ആദരീണയന്‍': പക്ഷെ ഓഫീസ് ഭരിക്കുന്നത് കള്ളക്കടത്തു സംഘം, രൂക്ഷ വിമര്‍ശനവുമായി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതികളില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് കള്ളക്കടത്ത് സംഘം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ആദരണീയനാണ്. പക്ഷെ ഭരണത്തെ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. കപ്പിത്താന്‍റെ മുറിയിലാണ് പ്രശ്നം. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്‍റെ ആസ്ഥാനമായി മാറി. മൂന്നാംകിട കള്ളക്കടത്ത് സംഘമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതെന്ന് ഷേക്സ്പിയര്‍ നാടകത്തെ ഉദ്ധരിച്ചുകൊണ്ട് വിഡി സതീശന്‍ ആരോപിച്ചു.

പാവപ്പെട്ടവര്‍ക്ക് അത്താണിയാകേണ്ട പദ്ധതിയായിരുന്നു ലൈഫ് മിഷന്‍. എന്നാല്‍ സര്‍ക്കാര്‍ ഇതിനെ കൈക്കൂലി മിഷനാക്കി മാറ്റി. ലൈഫില്‍ നാലര കോടിയല്ല, ഒമ്പതേകാല്‍ കോടിയാണ് നല്‍കിയത്. ലൈഫ് പ്രോജക്ട് പദ്ധതിയുടെ 46 ശതമാനമാണ് കൈക്കൂലിയായി കൊടുത്തത്. ഇന്ത്യയുടെ തന്നെ കൈക്കൂലിയുടെ ചരിത്രത്തിലെ റെക്കോര്‍ഡാണ് ഇതെന്നും സതീശന്‍ ആരോപിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ 9.25 കോടി കമ്മീഷന്‍ പറ്റിയെന്നും ഇതില്‍ ബെവ്കോ ആപ് സഖാവിന്‍റെ ബന്ധം അറിയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

 niyama-

Recommended Video

cmsvideo
Pinarayi Vijayan's hard move to take over Trivandrum airport | Oneindia Malayalam

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി കെടി ജലീലിനെതിരേയും സതീശന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. വ്യവസ്ഥിതിയെ ചോദ്യം ചെയ്ത ജലീല്‍, കോണ്‍സുലേറ്റുമായ വാട്സാപ്പില്‍ ബന്ധപ്പെട്ട് കിറ്റ് സ്വീകരിച്ചു, അത് ഇവിടെയുമല്ല , ബെംഗളൂരിവിലേക്ക് കൊണ്ടുപോയി. കള്ളത്തട്ടിപ്പിനല്ല വിശുദ്ധ ഗ്രന്ഥത്തെ മറയാക്കേണ്ടത്. സ്വന്തം അധ്വാനത്തില്‍ നിന്നുമാണ് സക്കാത്ത് കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം വിമാനാത്താവളം വിഷയത്തിലും സതീശന്‍ സര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. നമ്മുടെ സര്‍ക്കാറിന് കണ്‍സള്‍ട്ടിന്‍സിയോട് അതിയായ താല്‍പര്യമാണ്. അദാനിയോട് മത്സരിക്കുമ്പോള്‍ അദാനിയുടെ അമ്മായിയപ്പനെ തന്നെ കണ്‍സള്‍ട്ടന്‍റാക്കണം. അതാണ് തിരുവനന്തപുരം വിവമാനത്താവളത്തിന്‍റെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ ചെയ്തത്. വിമാനത്താവള ടെന്‍ഡറില്‍ ലേലതുക അദാനിക്ക് ചോര്‍ത്തി നല്‍കി. സംസ്ഥാനത്ത് കണ്‍സള്‍ട്ടന്‍സി രാജാണ് കേരളത്തില്‍ നടക്കുന്നത്. ഇതേ കുറിച്ച് ധവളപത്രം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുമോയെന്നും സതീശന്‍ നിയമസഭയില്‍ ചോദിച്ചു.

സോണിയാഗാന്ധി പിന്മാറുന്നു?; നിലപാടിയില്‍ അയവില്ലാതെ രാഹുല്‍ ഗാന്ധി; ഉയരുന്ന പേരുകള്‍ ഇവരുടേത്സോണിയാഗാന്ധി പിന്മാറുന്നു?; നിലപാടിയില്‍ അയവില്ലാതെ രാഹുല്‍ ഗാന്ധി; ഉയരുന്ന പേരുകള്‍ ഇവരുടേത്

 രാഹുൽ ഗാന്ധിക്ക് വേണ്ടി പൈലറ്റും ഗെഹ്ലോട്ടും ഒരുമിച്ച് കളത്തിൽ! പടയൊരുക്കം മുറുകി കോൺഗ്രസ് രാഹുൽ ഗാന്ധിക്ക് വേണ്ടി പൈലറ്റും ഗെഹ്ലോട്ടും ഒരുമിച്ച് കളത്തിൽ! പടയൊരുക്കം മുറുകി കോൺഗ്രസ്

 കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ച് സിന്ധ്യ; മുന്നില്‍ ഉപതെരഞ്ഞെടുപ്പ്;നീക്കങ്ങള്‍ കോണ്‍ഗ്രസ് വാഗ്ദാനങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ച് സിന്ധ്യ; മുന്നില്‍ ഉപതെരഞ്ഞെടുപ്പ്;നീക്കങ്ങള്‍

English summary
No Confidence motion; congress mla vd satheesan against pinarayi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X