യുഡിഎഫും ബിജെപിയും കൈകോര്‍ത്തു; എല്‍ഡിഎഫിന് പെരുമ്പാവൂര്‍ പഞ്ചായത്ത് ഭരണം നഷ്ടമായി
എറണാകുളം: യുഡിഎഫ്-ബിജെപി-പിഡിപി അംഗങ്ങള്‍ കൈകൊര്‍ത്തതോടെ പെരുമ്പാവൂര്‍ നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. ഇടത് ചെയര്‍പേഴ്സണായ സതി ജയകൃഷ്ണനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 13 നെതിരെ 14 വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു. 27 അംഗ ഭരണ സമിതിയിൽ 13 അംഗങ്ങളായിരുന്നു ഇടതുമുന്നണിക്ക് ഉണ്ടായിരുന്നത്.
യുഡിഡിഎഫ് വിമതനായ കെ.എം അലിയുടെ പിന്തുണയോടെയായിരുന്നു കഴിഞ്ഞ നാല് വര്‍ഷത്തോളം ഭരണം നടത്തിയത്. യുഡിഎഫ് പ്രമേയത്തെ മൂന്ന് ബിജെപി അംഗങ്ങളും, ഒരു പിഡിപി അംഗവും പിന്തുണക്കുകയായിരുന്നു. അവിശ്വാസ പ്രമേയം പാസായതോടെ പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്ത് ഭരണവും ഈ വര്‍ഷം ആദ്യം ഇടതുമുന്നണിക്ക് നഷ്ടമായിരുന്നു.

ഇടത് പക്ഷത്തിനൊപ്പമായിരുന്ന സ്വാതി റെജി എന്ന അംഗം യുഡിഎഫിലേക്ക് കൂറുമാറിയതോടെയായിരുന്നു വെങ്ങോള പഞ്ചായത്തില്‍ അവിശ്വാസം പ്രമേയം പാസായത്. 11നെതിരെ 12 വോട്ടിനാണ് അവിശ്വാസം പാസായത്. വനിത പ്രസിഡന്റ് സംവരണമായ ഇവിടെ രണ്ടര വർഷം കഴിയുമ്പോൾ സ്വാതി റെജി കുമാറിനെ പ്രസിഡന്റാക്കാമെന്ന ധാരണ സിപിഎം പാലിക്കാത്തതായിരുന്നു ഇവർ കൂറുമാറാൻ കാരണം.












Click it and Unblock the Notifications