കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ലക്ഷം പേരെ അണിനിരത്തി യുഡിഎഫ് പ്രതിഷേധം; സര്‍ക്കാരിനെതിരെ ജനകീയ അവിശ്വാസ പ്രമേയം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ അവിശ്വാസ പ്രമേയം. ഒരു ലക്ഷം പേരുടെ പങ്കാളിത്തത്തോടെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നേതൃത്വം നല്‍കിയത്. സമരത്തിന്റെ ഭാഗമായി യുഡിഎഫ് നേതാക്കള്‍ മുതല്‍ ബൂത്ത് തലം വരെയുള്ള പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലെ ഫോട്ടോകള്‍ അവിശ്വാസ പ്രമേയത്തിന്റെ പ്രചരണ വേദിയാക്കി കഴിഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസ്, സംസ്ഥാന ഐ ടി വകുപ്പിന്റെ സ്പേസ് പ്രോജക്ട്, ഇ- മൊബിലിറ്റി, കെ ഫോണ്‍ തുടങ്ങിയ പദ്ധതികളിലെ പാളിച്ചകള്‍, പിഎസ്‌സി അനധികൃത നിയമനം, പാലത്താഴി പീഡനക്കേസില്‍ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം അടക്കം നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിയാണ് യുഡിഎഫിന്റെ ജനകീയ അവിശ്വാസ പ്രമേയം.

മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കടത്ത് കേസില്‍

മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കടത്ത് കേസില്‍

'ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സസ്പെന്റ് ചെയ്യുകയും, രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന കേസില്‍ എന്‍ ഐ എയും കസ്റ്റംസും ചോദ്യം ചെയ്ത് വരികയുമാണ്. കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തുന്ന പ്രതികളുമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കുള്ള ബന്ധം ആരും നിഷേധിക്കുന്നില്ല.

ആഭ്യന്തര വകുപ്പും ഇന്റലിജന്‍സും

ആഭ്യന്തര വകുപ്പും ഇന്റലിജന്‍സും

ആഭ്യന്തര വകുപ്പും ഇന്റലിജന്‍സും മുഖ്യമന്ത്രിയുടെ കീഴിലാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെയാണ് കള്ളക്കടത്ത് സംഘങ്ങള്‍ സെക്രട്ടേറിയറ്റില്‍ സൈ്വര്യവിഹാരം നടത്തിയതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണ്.

സ്പേസ് പ്രോജക്ട്

സ്പേസ് പ്രോജക്ട്

സംസ്ഥാന ഐ ടി വകുപ്പിന്റെ സ്പേസ് പ്രോജക്ട്, ഇ- മൊബിലിറ്റി, കെ ഫോണ്‍ തുടങ്ങിയ പദ്ധതികള്‍ സംശയത്തിന്റെ നിഴലിലാണ്. സംസ്ഥാന ഐ ടി വകുപ്പ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ നിയന്ത്രണത്തിലാണ്. സ്പ്രിംഗ്‌ളര്‍, ബ്രൂവെറി-ഡിസ്റ്റലറി, പമ്പയിലെ മണല്‍ വാരല്‍, ബെവ്ക്യൂ ആപ്പ് തുടങ്ങി അഴിമതിയുടെ നീണ്ട പട്ടികയാണ് ഈ സര്‍ക്കാറിന് ബാലന്‍സ് ഷീറ്റായി ഉള്ളത്.

പിന്‍വാതില്‍ നിയമനം

പിന്‍വാതില്‍ നിയമനം

പി.എസ്.സി പരീക്ഷ എഴുതി റാങ്ക് പട്ടികയില്‍ ഇടം നേടിയിട്ടും ജോലി ലഭിക്കാതെ അവസരത്തിനായി കാത്ത് നില്‍ക്കുന്നത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ്. കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലും, സി ഡിറ്റിലും മറ്റനേകം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അനര്‍ഹര്‍ ജോലി ചെയ്യുകയാണ്. പിന്‍വാതില്‍ നിയമനങ്ങളും, സ്വജനപക്ഷപാതവും സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുന്നു. മന്ത്രിമാരുടെ ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാരുടെ സ്വന്തക്കാര്‍ക്കും മാത്രമേ ജോലി ലഭിക്കുകയുള്ളൂ എന്ന സ്ഥിതിയാണ് സംസ്ഥാനത്ത് നില നില്‍ക്കുന്നത്.

Recommended Video

cmsvideo
ആരോപണങ്ങള്‍ക്കുള്ള പിണറായിയുടെ മറുപടി | Oneindia Malayalam
ഉന്നത വിദ്യാഭ്യാസം

ഉന്നത വിദ്യാഭ്യാസം

പത്താം ക്ലാസ് പോലും പാസാവാത്ത സ്വപ്ന സുരേഷുമാര്‍ക്ക് ലക്ഷങ്ങള്‍ ശമ്പളം നല്‍കി ഉന്നത ജോലി നല്‍കുകയും, സ്വന്തം സഹപാഠിയുടെ നെഞ്ചില്‍ കഠാര കുത്തിയിറക്കുന്നവന് കോപ്പിയടിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്താന്‍ സൗകര്യമൊരുക്കുകയും ചെയ്യുമ്പോള്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ തൊഴിലിനായി തെരുവില്‍ അലയേണ്ടി വരികയാണ്. ഇതംഗീകരിക്കാനാവില്ല.

പോക്‌സോ വകുപ്പുകള്‍

പോക്‌സോ വകുപ്പുകള്‍

കണ്ണൂര്‍ ജില്ലയിലെ പാലത്തായി പീഡനക്കേസില്‍ പ്രതിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ആഭ്യന്തരവകുപ്പ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റപത്രത്തില്‍ പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയത് പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു. കേസ് അന്വേഷിക്കുന്ന ഡി ഐ ജി തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നേരത്തെ വാളയാര്‍ പീഡനക്കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതും പിണറായിയുടെ പോലീസ് തന്നെയായിരുന്നു. പാലത്തായിയിലെ ബി.ജെ.പിക്കാരനായ പ്രതിയെ രക്ഷപ്പെടുത്താനിട്ട പാലം എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷപ്പെടുത്തുന്നത് വരെ നീളുമോ എന്നാണ് ഇനി അറിയാനുള്ളത്.

സ്ത്രീവിരുദ്ധവും, ശിശുവിരുദ്ധവും

സ്ത്രീവിരുദ്ധവും, ശിശുവിരുദ്ധവും

സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്ത്രീവിരുദ്ധവും, ശിശുവിരുദ്ധവും ആയി മാറുകയാണ്. സംസ്ഥാന ബാലാവകാശ കമ്മീഷനും, വനിതാകമ്മീഷനും ഭരണകക്ഷിയുടെ വക്താക്കളായി അധപതിക്കുകയും, ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പരസ്യം നല്‍കാനും, പ്രതിഛായ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ടെസ്റ്റുകള്‍ അപര്യാപ്തമായതും വ്യാപനം തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കാത്തതും കോവിഡ് പ്രതിരോധ രംഗത്തെ വീഴ്ചകളാണ്.

പ്രളയദുരിതാശ്വാസ ഫണ്ട്

പ്രളയദുരിതാശ്വാസ ഫണ്ട്

കൂടണയാന്‍ കാത്ത് നിന്ന പ്രവാസികളെ രോഗവാഹകരായി ചിത്രീകരിച്ച് തടയാന്‍ ശ്രമിച്ചതും പ്രവാസ ലോകത്ത് മരിച്ച് വീണവര്‍ക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാതിരുന്നതും നമുക്ക് മറക്കാനാവില്ല. അതേ സമയം പ്രളയദുരിതാശ്വാസ ഫണ്ട് പാര്‍ട്ടി നേതാക്കള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുന്ന ഗതികേടിനും കേരളം സാക്ഷിയായി.' അവിശ്വാസ പ്രമേയത്തില്‍ പറയുന്നു.

English summary
No-confidence motion led by UDF youth organizations against the state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X