കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് നിയമസഭയില്‍; പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് നിയമസഭ ചര്‍ച്ച ചെയ്യും. അംഗസംഖ്യകൊണ്ട് യുഡിഎഫ് പ്രമേയത്തെ എല്‍ഡിഎഫിന് തോല്‍പ്പിക്കാനാവുമെങ്കിലും ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായിരിക്കും.

സ്വര്‍ണ്ണകടത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതിനൊപ്പം മന്ത്രി കെടി ജലീല്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവരേയും വെട്ടിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുന്നത്. സമ്മേളനത്തിന്റെ ആദ്യ അജണ്ട അന്തരിച്ച പ്രമുഖര്‍ക്കുള്ള അനുശോചന പ്രമേയമാണ്. ചോദ്യോത്തര വേള ഉണ്ടായിരിക്കില്ല. തുടര്‍ന്ന് ധനകാര്യ ബില്‍ അവതരിപ്പിച്ച് പാസാക്കും. ബില്ലിന്മേലും ചര്‍ച്ചയുണ്ടാവില്ല. 10 മണിയോടെ അവിശ്വാസ പ്രമേയം കോണ്‍ഗ്രസിലെ വിഡി സതീശന്‍ അവതരിപ്പിക്കും. അഞ്ച് മണിക്കൂറാണ് ചര്‍ച്ചക്ക് നിശ്ചയിച്ചിരിക്കുന്നത്. നീണ്ടു പോകാം. ശേഷം പ്രതിപക്ഷ നേതാവ് കൂട് സംസാരിച്ച ശേഷം മുഖ്യമന്ത്രിയും വിവാദങ്ങളില്‍ ഉള്‍പ്പെട്ട മന്തിമാരും സംസാരിക്കും.

assembly

Recommended Video

cmsvideo
മുഖ്യനെ താഴെയിറക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ് | Oneindia Malayalam

എന്നാല്‍ പ്രതിപക്ഷം അവിശ്വാസം രേഖപ്പെടുത്തിയ സ്പീക്കര്‍ക്ക് സഭ നിയന്ത്രിക്കാന്‍ എന്ത് അധികാരം എന്ന ചോദ്യം പ്രതിപക്ഷം ഉയര്‍ത്തിയേക്കാം. ബിജെപി അംഗം ഒ രാജഗോപാല്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കും. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുമെന്ന് പിസി ജോര്‍ജും പറഞ്ഞിരുന്നു. കേരളത്തിലേത് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സര്‍ക്കാരാണെന്നായിരുന്നു പിസി ജോര്‍ജിന്റെ വാദം. തന്നിഷ്ടത്തോടെ മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ പെരുമാറുന്ന മുഖ്യമന്ത്രിയാണ്. മന്ത്രിസഭയും കൂട്ടുത്തവാദിത്തമില്ല. അതികൊണ്ടാണ് യുഡിഎഫിന്റെ അവിശ്വാസത്തെ പിന്തുണക്കുന്നതെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

അതേസമയം ഇന്ന് തന്നെയാണ് എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് മുന്നണികളുടെ ജയപരാജയത്തെ സ്വാധീനിക്കാത്തതിനാല്‍ നിഷ്പക്ഷ നിലപാടിയിരിക്കും പിസി ജോര്‍ജ് സ്വീകരിക്കുക.
എന്നാല്‍ ഇന്നത്തെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ 2 എംഎല്‍എമാര്‍ക്ക് വോട്ട് ഇവ്വ. മുസ്ലീം ലീഗ് അംഗമായ കെ എം ഷാജി, എല്‍ഡിഎഫ് സ്വതന്ത്രന്‍ കാരാട്ട് അബ്ദു റസാഖ് എന്നിവര്‍ക്ക് കോടതി അയോഗ്യക കല്‍പ്പിച്ചതിനാലാണിത്.

സോണിയ അധ്യക്ഷ സ്ഥാനം ഒഴിയേണ്ട... സപ്പോര്‍ട്ടുമായി മുഖ്യമന്ത്രിമാര്‍, രാഹുലും പ്രിയങ്കയും വരില്ല!!സോണിയ അധ്യക്ഷ സ്ഥാനം ഒഴിയേണ്ട... സപ്പോര്‍ട്ടുമായി മുഖ്യമന്ത്രിമാര്‍, രാഹുലും പ്രിയങ്കയും വരില്ല!!

ചിലര്‍ക്ക് മാത്രം സ്വീകാര്യമായ നേതാവല്ല വേണ്ടത്;നേതൃത്വത്തില്‍ ഗാന്ധി കുടുംബം വേണമെന്ന് ക്യാപ്റ്റന്‍ചിലര്‍ക്ക് മാത്രം സ്വീകാര്യമായ നേതാവല്ല വേണ്ടത്;നേതൃത്വത്തില്‍ ഗാന്ധി കുടുംബം വേണമെന്ന് ക്യാപ്റ്റന്‍

യെഡിയൂരപ്പയ്ക്ക് ബദലൊരുക്കാന്‍ ബിജെപി... 3 ഓപ്ഷന്‍, അമിത് ഷായുടെ സ്ട്രാറ്റജി, ദക്ഷിണേന്ത്യയിലേക്ക്!!യെഡിയൂരപ്പയ്ക്ക് ബദലൊരുക്കാന്‍ ബിജെപി... 3 ഓപ്ഷന്‍, അമിത് ഷായുടെ സ്ട്രാറ്റജി, ദക്ഷിണേന്ത്യയിലേക്ക്!!

English summary
The no-confidence motion notice filed by the Opposition against the state government will be discuss in the Assembly today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X