Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിശ്വാസം പാസായി; കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഇടത് ഭരണം വീണു, ഡെപ്യൂട്ടി മേയറുടെ വോട്ട് യുഡിഎഫിന്

കണ്ണൂര്‍: യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഭരണം നഷടപ്പെട്ടു. കോണ്‍ഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായി പികെ രാഗേഷിന്‍റെ കൂടി പിന്തുണ ലഭിച്ചതോടെ രണ്ട് വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അവിശ്വാസം പ്രമേയം പാസായത്. കേര്‍പ്പറേഷന്‍ മേയര്‍ ഇപി ലതയ്ക്ക് എതിരെ വരണാധികാരിയായ കലക്ടര്‍ക്ക് യുഡിഎഫ് ഈ മാസം അഞ്ചിന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

കണ്ണൂര്‍ നഗരസഭ കോർപ്പറേഷനായി മാറിയ ശേഷം നിലവിൽ വന്ന ആദ്യ ഭരണ സമതിയാണ് കാലാവധി പൂർത്തിയാക്കും മുൻപ് അധികാരത്തിൽ നിന്നും പുറത്താക്കപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോര്‍പ്പറേഷന്‍ ഭരണം തിരിച്ചു പിടിക്കാന്‍ യുഡിഎഫ് ശക്തമായ ശ്രമം ആരംഭിച്ചിരുന്നു. പികെ രാഗേഷ് ഒപ്പം നില്‍ക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു.

26നെതിരെ 28 വോട്ടുകള്‍ക്ക്

26നെതിരെ 28 വോട്ടുകള്‍ക്ക്

രാവിലെ 9 മണിയോടെ തന്നെ അവിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ച ആരംഭിച്ചിരുന്നു. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. 26നെതിരെ 28 വോട്ടുകള്‍ക്കാണ് യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം പാസായത്. 55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 അംഗങ്ങള്‍ വീതമാണുണ്ടായത്. ഒരു എല്‍ഡിഎഫ് കൗണ്‍സിലര്‍ കഴിഞ്ഞയാഴ്ച മരിച്ചതോടെ എല്‍ഡിഎഫ് അംഗബലം 26 ആയി ചുരുങ്ങിയിരുന്നു.

ഡെപ്യൂട്ടി മേയര്‍ പദവി

ഡെപ്യൂട്ടി മേയര്‍ പദവി

തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നിലയില്‍ തുല്യനില വന്നപ്പോള്‍ കോണ്‍ഗ്രസ് വിമതനായി വിജയിച്ച രാഗേഷിന് ഡെപ്യൂട്ടി മേയര്‍ പദവി നല്‍കി ഇടതുമുന്നണി കോര്‍പ്പറേഷന്‍ ഭരണം പിടച്ചെടുക്കുകായിരുന്നു. പിന്നീട് പലവട്ടം രാഗേഷിനെ അനുനയിപ്പിച്ച് പാര്‍ട്ടിയിലേക്ക് തിരികെയത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയെങ്കിലും വിജയം കാണാന്‍ സാധിച്ചിരുന്നില്ല.

എല്‍ഡിഎഫുമായി അകലുന്നത്

എല്‍ഡിഎഫുമായി അകലുന്നത്

ഇതിനിടെയാണ് കോര്‍പ്പറേഷനിലെ കാര്‍ വാങ്ങല്‍ വിവാദവുമായി ബന്ധപ്പെട്ട് രാഗേഷ് എല്‍ഡിഎഫുമായി അകലുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ സുധാകരനെ പരസ്യമായി പിന്തുണച്ച് രാഗേഷ് രംഗത്ത് എത്തിയതോടെ എല്‍ഡിഎഫിനുള്ളിലും അതൃപ്തിയുണ്ടായി. അവസരം മുതലെടുത്ത കോണ്‍ഗ്രസ് രാഗേഷുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി. കെ സുധാകരനുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പികെ രാഗേഷുമായുള്ള ചര്‍ച്ചകള്‍ക്ക് കെ സുധാകരന്‍ തന്നെയായിരുന്നു കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയത്.

ധാരണ

ധാരണ

ഡെപ്യൂട്ടി മേയര്‍ സ്ഥാനം തനിക്ക് തന്നെ നല്‍കിയാല്‍ എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ച് യുഡിഎഫിന് പിന്തുണ നല്‍കാമെന്നായിരുന്നു രാഗേഷ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ചധാരണ. ഈ ധാരണ കോണ്‍ഗ്രസ് അംഗീകിരിച്ചു. ഡെപ്യൂട്ടി മേയര്‍സ്ഥാനത്ത് രാഗേഷ് തന്നെ തുടരുമെന്ന് മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം വിജയച്ചതിന് പിന്നാലെ ഡിസിസി വ്യക്തമാക്കിയിട്ടുണ്ട്.

പദവി പങ്കിടും

പദവി പങ്കിടും

മേയര്‍പദവി പങ്കിടാനാന്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ നേരത്തെ ധാരണയായിരുന്നു. ആദ്യം കോണ്‍ഗ്രസിനായിരിക്കും മേയര്‍ പദവി. ആദ്യത്തെ ആറ്മാസം മേയര്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യത്തിന് ആദ്യം ലീഗ് തയ്യാറായില്ല. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുയര്‍ന്നെങ്കിലും ഒടുവില്‍ ഭരണമാറ്റത്തിനായി വിട്ടുവീഴ്ച ചെയ്യാന്‍ ലീഗ് തയ്യാറാവുകയായിരുന്നു. കോണ്‍ഗ്രസിലെ സുമബാലകൃഷ്ണന്‍ മേയര്‍ പദവിയില്‍ എത്താനാണ് സാധ്യത. ലീഗില്‍ സി സീനത്തിന്‍റെ പേരാണ് ഉയര്‍ന്നു വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+