Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധീരന്‍ ഇടഞ്ഞു, ബാര്‍ ലൈസന്‍സ് പ്രതിസന്ധിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ബാര്‍ ലൈസന്‍സ് പ്രതിസന്ധി നീളും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനമുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംസ്ഥാനത്തെ ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി നീളുന്നത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളോട് വിഎം സുധീരന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

എന്നാല്‍ വിഷയം ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്യാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. എന്നാല്‍ ചര്‍ച്ചയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റുമാണ് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുന്നത്.

VM Sudheeran

ഏപ്രില്‍ 30 ബുധനാഴ്ചയാണ് ചര്‍ച്ച നടന്നത്. ഉച്ചയ്ക്ക് 12.30 നാണ് ചര്‍ച്ച നടത്തുമെന്ന് പറഞ്ഞതെങ്കിലും വൈകിട്ട് നാല് മണിയോടെയാണ് ചര്‍ച്ച നടന്നത്. കഷ്ചിച്ച് ഇരുപത് മിനിട്ട് മാത്രമാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്ക് മുമ്പ് തന്നെ രമേശ് ചെന്നിത്തല മുന്നോട്ട് വയ്ക്കുന്ന ഫോര്‍മുല തനിയ്ക്ക് സ്വീകാര്യമല്ലെന്ന് വിഎം സുധീരന്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ തുറന്ന മനസോടെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചര്‍ച്ചയ്ക്ക് ശേഷം പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകള്‍ മെച്ചപ്പെട്ട് വരികയാണെന്ന് സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങളുടെ താത്പര്യം സംരക്ഷിയ്ക്കുന്ന തീരുമാനങ്ങള്‍ സ്വീകരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ടുസ്റ്റാര്‍ കഌസിഫിക്കേഷനും സര്‍ട്ടിഫിക്കറ്റുമുള്ള ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കിയാല്‍ മതിയെന്നാണ് സുധീരന്റെ നിലപാട്.ഈ നിലപാട് പ്രാവര്‍ത്തികമായാല്‍ കേരളത്തില്‍ വിരലിലെണ്ണാവുന്ന ബാറുകള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി ഉണ്ടാകൂ. എന്നാല്‍ ടു സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കിലും ആ നിലവാരമുള്ള ബാറുകള്‍ത്ത് ലൈസന്‍സ് നല്‍കുക എന്നതാണ് രമേശ് ചെന്നിത്തല മുന്നോട്ട് വയ്ക്കുന്ന ഫോര്‍മുല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+