നടനുമില്ല സ്ത്രീയുമില്ല! ക്വട്ടേഷന്‍ സുനിയുടെ കഥ? ഇതാണോ സത്യം?പുതിയ കഥ ആരെ രക്ഷിക്കാന്‍?
ക്വട്ടേഷനല്ലെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘത്തിന്റെ പോക്ക്. നടിയെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണ് പള്‍സര്‍ സുനി ക്വട്ടേഷന്റെ കാര്യം പറഞ്ഞതെന്നാണ് അന്വേഷണ സംഘം പറയുന്നത്
കൊച്ചി: കൊച്ചിയില്‍ പ്രമുഖ സിനിമ താരം ആക്രമിക്കപ്പെട്ട സംഭവം ക്വട്ടേഷനാണോ എന്ന് ഉറപ്പില്ലാതെ അന്വേഷണ സംഘം. ക്വട്ടേഷനല്ലെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘത്തിന്റെ പോക്ക്. നടിയെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയാണ് പള്‍സര്‍ സുനി ക്വട്ടേഷന്റെ കാര്യം പറഞ്ഞതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അതേസമയം സംഭവത്തിലെ മുഖ്യതെളിവായ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എങ്കിലും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി സുനി ഉള്‍പ്പെടെ അഞ്ച് പേരുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കാന്‍ പോലീസ് അപേക്ഷ നല്‍കി.

തെളിവില്ല
നടിയെ ആക്രമിച്ച സംഭവം ക്വട്ടേഷനല്ലെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തുന്നത്. ക്വട്ടേഷനാണെന്ന് തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സംഭവം ക്വട്ടേഷനല്ലെന്ന നിഗമനത്തിലെത്താന്‍ അന്വേഷണ സംഘത്തെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്.

നടിയുടെ മൊഴി
ആക്രമിക്കുമ്പോള്‍ ക്വട്ടേഷനാണെന്നാണ് സുനി പറഞ്ഞതെന്നായിരുന്നു നടിയുടെ മൊഴി. എതിര്‍ത്താല്‍ മയക്കു മരുന്ന് കുത്തിവച്ച് കൊച്ചിയിലെ ഫ്‌ളാറ്റില്‍ കൊ ണ്ടുപോകുമെന്നും സുനി ഭീഷണിപ്പെടുത്തിയതായി നടിയുടെ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് തെളിയിക്കുന്നതിന് ആവശ്യമായ തെളിവൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് സുനി ഇങ്ങനെ പറഞ്ഞതെന്നാണ് പോലീസ് പറയുന്നത്.

കൂടുതല്‍ പേര്‍
കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പള്‍സര്‍ സുനി, വിജേഷ്, വടിവാള്‍ സലിം, പ്രദീപ്, തമ്മനം മണികണ്ഠന്‍, മാര്‍ട്ടിന്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഗൂഢാലോചന ഉണ്ടോ എന്ന് അറിയുന്നതിനായി കൂട്ടു പ്രതികളെ വീണ്ടും ചോദ്യം ചെയ്യും.

മൊബൈല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തെളിവ് ശേഖരണം പൂര്‍ത്തിയായിട്ടില്ല. കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ആദ്യം ഓടയില്‍ ഉപേക്ഷിച്ചെന്നാണ് സുനി നല്‍കിയ മൊഴി. എന്നാല്‍ പിന്നീട് ഇത് മാറ്റി കായലില്‍ ഉപേക്ഷിച്ചെന്നാണ് പറഞ്ഞത്. സുനി പറഞ്ഞിടത്തൊക്കെ പരിശോധിച്ചെങ്കിലും ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പോലീസ് മുറ വേണ്ട
കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി അടക്കമുള്ളവരെ ഇതുവരെ ശാസ്ത്രീയമായി ചോദ്യം ചെയ്തിട്ടില്ല. പ്രതികളോട് പോലീസ് മുറ വേണ്ടെന്ന് ഉന്നത വൃത്തങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ശാസ്ത്രീയമായി ചോദ്യം ചെയ്യുന്നതിനും ഉന്നത വൃത്തങ്ങളില്‍ നിന്ന് വിലക്കുണ്ടെന്നാണ് സൂചനകള്‍.

പിന്നില്‍ സ്ത്രീ
നടിയെ ആക്രമിച്ചതിനു പിന്നില്‍ പ്രമുഖ നടന് പങ്കുണ്ടെന്നാണ് ആദ്യം പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. പ്രമുഖ താരമാണ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ ഏല്‍പിച്ചതെന്നും ഇവര്‍ വിളിക്കുമെന്ന് ആക്രമിച്ച ശേഷം പ്രതികള്‍ പറഞ്ഞതായും വാര്‍ത്തകള്‍ പ്രചരിച്ചു.












Click it and Unblock the Notifications