കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി കബളിപ്പിക്കുന്നു!! പറഞ്ഞതൊക്കെ പച്ചക്കള്ളം!! മഹിജയുടെ സമരം തീർക്കാൻ കരാറുണ്ടായിരുന്നില്ല!!

മെയ് 23 ന് നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ ഉപക്ഷേപത്തിനുള്ള മറുപടിയിൽ കുടുംബവുമായി ഒത്തുതീർപ്പ് ധാരണ ഉണ്ടാക്കിയിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് .

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ പച്ചക്കള്ളമെന്ന് വിവരാവകാശ രേഖ. ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് അമ്മ മഹിജയും മറ്റ് കുടുംബാംഗങ്ങളും നടത്തിയ സമരം ഒത്തുതീർക്കാൻ കരാറൊന്നും ഉണ്ടായിരുന്നില്ലെന്ന് സർക്കാർ. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനായിരുന്നു സർക്കാരിന്റെ മറുപടി. സമരം തീർക്കാൻ ചില ഇടപെടലുകൾ നടത്തിയതല്ലാതെ ഒപ്പുവച്ച കരാർ രേഖകളൊന്നും ഇല്ലെന്നും സർക്കാർ അറിയിക്കുന്നു.

മെയ് 23 ന് നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ ഉപക്ഷേപത്തിനുള്ള മറുപടിയിൽ കുടുംബവുമായി ഒത്തുതീർപ്പ് ധാരണ ഉണ്ടാക്കിയിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് . എന്നാൽ സർക്കാർ ഇപ്പോൾ നൽകുന്ന മറുപടി ഇതിന് വിരുദ്ധമാണ്.

ഇടപെടൽ മാത്രം

ഇടപെടൽ മാത്രം

മഹിജയുടെയും കുടുംബത്തിന്റെയും സമരം ഒത്തുതീർപ്പാക്കാൻ ചില ഇടപെടലുകൾ നടത്തിയതൊഴിച്ചാൽ കരാറുകളൊന്നും തന്നെ ഉണ്ടാക്കിയില്ലെന്നാണ് വിവരാവകാശ പ്രകാരമുളള ചോദ്യങ്ങൾക്ക് സർക്കാർ നൽകുന്ന മറുപടി. ഒപ്പുവച്ച കരാർ രേഖകളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

പത്ത് വ്യവസ്ഥകൾ

പത്ത് വ്യവസ്ഥകൾ

സമരം ഒത്തു തീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടത്തിയെങ്കിലും എഴുതി സൂക്ഷിച്ചിട്ടുള്ള രേഖകളൊന്നും ഇല്ലെന്നാണ് വിവരം. സമരം ഒത്തുതീർപ്പാക്കാൻ 10 വ്യവസ്ഥകളടങ്ങിയ കരാറിൽ ഒപ്പിട്ടിരുന്നു. ഈ വ്യവസ്ഥകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

രേഖകളില്ല

രേഖകളില്ല

മഹിജയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയ തീയതി സംബന്ധിച്ച് രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല. മഹിജ ഇതുവരെ എട്ട് പരാതികൾ അയച്ചിട്ടുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു. മഹിജയ്ക്ക് ആശ്രിത നിയമന പ്രകാരം ജോലി നൽകണമെന്ന ഭർത്താവ് അശോകന്റെ നിവേദനം ജില്ലാ കളക്ടർക്ക് അയച്ചതായും വിവരം ലഭിച്ചു.

ഫോൺ സംഭാഷണത്തിനും രേഖകളില്ല

ഫോൺ സംഭാഷണത്തിനും രേഖകളില്ല

മുഖ്യമന്ത്രി മഹിജയുമായി ഫോണിൽ സംസാരിച്ചിരുന്നോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഫോൺ സംഭാഷണം സംബന്ധിച്ച വിവരങ്ങളോ രേഖകളോ മുഖ്യമന്ത്രിയുടെ ഓഫീസിലെ പബ്ളിക് ഇൻഫർമേഷൻ ഓഫീസറുടെ കൈവശമില്ല.

അപേക്ഷ നൽകിയത്

അപേക്ഷ നൽകിയത്

മഹിജയുടെ സമരത്തിലെ ഒത്തു തീർപ്പ് വ്യവസ്ഥയുടെ ഉള്ളടക്കം ചോദിച്ച് സേവ് എജ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം ഷാജർഖാനാണ് വിവരാവകാശ അപേക്ഷ നൽകിയത്. വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് ഇത്തരത്തിൽ മറുപടി നൽകുന്നത് ജിഷ്ണുവിന്റെ കുടുംബത്തെ വീണ്ടും കബളിപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറയുന്നു.

പിണറായി സഭയിൽ പറഞ്ഞത്

പിണറായി സഭയിൽ പറഞ്ഞത്

നിയമസഭയിൽ മെയ് 23ന് മുഖ്യമന്ത്രി പറഞ്ഞത് ജിഷ്ണുവിന്റെ കുടുംബവുമായി ഒത്തുതീർപ്പ് ധാരണ ഉണ്ടാക്കിയിരുന്നുവെന്നാണ്. പ്രതിപക്ഷ നേതാവിന്റെ ഉപക്ഷേപത്തിനുള്ള മറുപടിയിലായിരുന്നു ഇത്. ഇതിന് വിരുദ്ധമായ മറുപടിയാണ് വിവരാവകാശ രേഖ പ്രകാരം ലഭിച്ചിരിക്കുന്നത്. ഒത്തുതീർപ്പ് വ്യവസ്ഥയുടെ പകർപ്പ് കുടുംബാംഗങ്ങൾക്ക് നൽകിയിട്ടില്ലെന്നും ഷാജർഖാൻ.

സമരം അവസാനിച്ചത്

സമരം അവസാനിച്ചത്

ജിഷ്ണുവിന്റെ മരണത്തെ കുറിച്ച് അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ഓഫീസിനു മുന്നിൽ സമരത്തിനെത്തിയപ്പോഴായിരുന്നു പോലീസ് അതിക്രമം ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും മഹിജ സമരം തുടരുകയായിരുന്നു. സംഭവം വിവാദമായതോടെ സ്റ്റേറ്റ് അറ്റോർണി കെജെ സോഹൻ, പബ്ലിക് പ്രോസിക്യൂട്ടർ സിപി ഉദയഭാനു എന്നിവർ നടത്തിയ ചർച്ചയിലായിരുന്നു സമരം ഒത്തുതീർന്നത്.

English summary
no cotract for ends mahija's strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X