സന്നിധാനത്ത് സിപിഎം സ്ക്വാഡുണ്ടാവില്ല.... നിയമനം നടത്തുന്നത് ദേവസ്വം ബോര്‍ഡെന്ന് കടകംപള്ളി
തിരുവനന്തപുരം: ശബരിമലയില്‍ ക്രമസമാധാനം ഉറപ്പിക്കാന്‍ സിപിഎം സ്ക്വാഡിനെ നിയമിക്കുമെന്ന റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു. എന്നാല്‍ അതിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. അത്തരം പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സംശയമുള്ളവര്‍ക്ക് പട്ടിക പരിശോധിക്കാവുന്നതാണ്. മുന്‍ വര്‍ഷങ്ങളില്‍ ജോലിക്കെത്തിയവര്‍ തന്നെയാണ് ഇത്തവണയും വരുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ദിവസ വേതനക്കാരെ നിയമിച്ച സന്നിധാനത്ത് സിപിഎം നിയന്ത്രണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.

മണ്ഡല മകരവിളക്ക് കാലത്തേക്ക് 1680 പേരെയാണ് ഇത്തവണ ദേവസ്വം ബോര്‍ഡ് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതെന്നും ഇതില്‍ 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആകണമെന്ന് ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇതാണ് കടകംപള്ളി തള്ളിയിരിക്കുന്നത്. ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവര്‍ അരവണ തയ്യാറാക്കല്‍, അന്നദാനം, ചുക്കുവെള്ള വിതരണം, എന്നിവയ്ക്കും ഓഫീസ്, ഗസ്റ്റ്ഹൗസ്, തീര്‍ത്ഥാടകരുടെ താമസസ്ഥലം എന്നിവിടങ്ങളിലെ ജോലികള്‍ക്കുമാണ് ഇവരെ നിയോഗിക്കുക.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത!












Click it and Unblock the Notifications