കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്നിധാനത്ത് സിപിഎം സ്‌ക്വാഡുണ്ടാവില്ല.... നിയമനം നടത്തുന്നത് ദേവസ്വം ബോര്‍ഡെന്ന് കടകംപള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ ക്രമസമാധാനം ഉറപ്പിക്കാന്‍ സിപിഎം സ്‌ക്വാഡിനെ നിയമിക്കുമെന്ന റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു. എന്നാല്‍ അതിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അത്തരം പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സംശയമുള്ളവര്‍ക്ക് പട്ടിക പരിശോധിക്കാവുന്നതാണ്. മുന്‍ വര്‍ഷങ്ങളില്‍ ജോലിക്കെത്തിയവര്‍ തന്നെയാണ് ഇത്തവണയും വരുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ദിവസ വേതനക്കാരെ നിയമിച്ച സന്നിധാനത്ത് സിപിഎം നിയന്ത്രണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.

1

മണ്ഡല മകരവിളക്ക് കാലത്തേക്ക് 1680 പേരെയാണ് ഇത്തവണ ദേവസ്വം ബോര്‍ഡ് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതെന്നും ഇതില്‍ 1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആകണമെന്ന് ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇതാണ് കടകംപള്ളി തള്ളിയിരിക്കുന്നത്. ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവര്‍ അരവണ തയ്യാറാക്കല്‍, അന്നദാനം, ചുക്കുവെള്ള വിതരണം, എന്നിവയ്ക്കും ഓഫീസ്, ഗസ്റ്റ്ഹൗസ്, തീര്‍ത്ഥാടകരുടെ താമസസ്ഥലം എന്നിവിടങ്ങളിലെ ജോലികള്‍ക്കുമാണ് ഇവരെ നിയോഗിക്കുക.

പ്രമുഖ കോൺഗ്രസ് നേതാവ് ജി രാമൻ നായർ ബിജെപിയിലേക്ക്! അന്തം വിട്ട് ചെന്നിത്തലയും കൂട്ടരുംപ്രമുഖ കോൺഗ്രസ് നേതാവ് ജി രാമൻ നായർ ബിജെപിയിലേക്ക്! അന്തം വിട്ട് ചെന്നിത്തലയും കൂട്ടരും

ശബരിമല വിവാദം: കൂട്ട അറസ്റ്റിനെതിരെ ഹൈക്കോടതി... ഗാലറിയ്ക്ക് വേണ്ടി കളിക്കരുതെന്ന് കർശന നിര്‍ദ്ദേശംശബരിമല വിവാദം: കൂട്ട അറസ്റ്റിനെതിരെ ഹൈക്കോടതി... ഗാലറിയ്ക്ക് വേണ്ടി കളിക്കരുതെന്ന് കർശന നിര്‍ദ്ദേശം

English summary
no cpm squad in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X