കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി പ്രസിഡന്‍റിനെ മാറ്റുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ചെന്നിത്തല

Google Oneindia Malayalam News

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കെപിസിസിയില്‍ അഴിച്ചുപണിയോ പ്രസിഡന്റിനെ മാറ്റുന്നതോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ കേരളത്തിലെ അന്‍പത് നേതാക്കള്‍ പങ്കെടുക്കുന്ന എഐസിസി വിളിയ്ക്കും.

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും താനുമായി ആദ്യഘട്ട ചര്‍ച്ച നടത്തിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കൂടുതല്‍ വിശദമായ ചര്‍ച്ചയ്ക്ക് വേണ്ടിയാണ് 50 പ്രമുഖ നേതാക്കളുടെ യോഗം വിളിയ്ക്കുന്നത്.ഈ യോഗത്തിന് ശേഷം കെപിസിസിയില്‍ അഴിച്ചുപണി ഉള്‍പ്പടെ ഹൈക്കമാന്‍ഡ് തീരുമാനിയ്ക്കും.തോല്‍വിയെ ഗൗരവമായാണ് ഹൈക്കമാന്‍ഡ് കാണുന്നത്.

Chennithala

മുസ്ലീം ലീഗിന്റെ ഉള്‍പ്പടെ ഒരു ഘടക കക്ഷിയുടേയും ജനകീയ അടിത്തറ തകര്‍ന്നിട്ടില്ല. ആര്‍എസ്പിയ്ക്കും ജനതാദളിനും സീറ്റ് കിട്ടിയില്ലെന്നത് പാര്‍ട്ടി തകര്‍ന്നെന്ന സൂചനയല്ലെന്നും ചെന്നിത്തല പറഞ്ഞു.

എല്‍ഡിഎഫും ബിജെപിയും വര്‍ഗീയ ധ്രുവീകരണത്തിന് തന്ത്രപരമായി ശ്രമിച്ചു. എല്‍ഡിഎഫ് നാലിടത്ത് മൂന്നാം സ്ഥാനത്ത് പോയത് ഇതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ ദുഷ്ടലാക്കോടെ ജീവനക്കാരെ സ്ഥലം മാറ്റുന്നത് അംഗീകരിയ്ക്കില്ലെന്നും നൂറു കണക്കിന് സെക്രട്ടറിയേറ്റ് ജീവനക്കാരെ മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്നും ചെന്നിത്തല ആരോപിയ്ക്കുന്നു.

English summary
No decision yet on changing KPCC chief: Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X