കലാഭവന്‍ മണിയുടെ മരണത്തില്‍ അന്വേഷണം നിലച്ചു? ദുരൂഹതകള്‍ നീക്കാനാകാതെ പൊലീസ്
തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ചുള്ള പൊലീസ് അന്വേഷണം നിലച്ചു. മണിയുടെ ശരീരത്തിലെ മെഥനോളിന്റേയും കീടനാശിനയുടേയും അംശം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കേന്ദ്രഫൊറന്‍സിക് ലാബിലെ പരിശോധന ഫലം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
മണിയുടെ മരണം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും മരണം സംബന്ധിച്ച ദുരൂഹതകള്‍ നീങ്ങിയിട്ടില്ല. കാക്കനാട് ലാബില്‍ നടത്തിയ ആന്തരികാവയവ പരിശോധനയില്‍ കണ്ടെത്തിയ മെഥനോളിന്റെയും ക്‌ളോറോ പെറിഫോസിന്റേയും സാന്നിധ്യത്തിന്റെ അളവ് സംബന്ധിച്ച് ഇനിയും നിഗമനമായില്ല. ഹൈദരാബാദിലെ ഫൊറന്‍സിക് ലാബിലെ പരിശോധന ഫലം ലഭ്യമായിട്ടില്ല...

ആഭ്യന്തര വകുപ്പ്
കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അന്വേഷണം വേഗത്തിലാക്കാനുള്ള ഇടപെടല്‍ ആഭ്യന്തര വകുപ്പില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.

ബന്ധുക്കള്‍
മണിയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍

മുന്‍പ്
മരണത്തിന് തൊട്ടു മുമ്പുള്ള സമയങ്ങളില്‍ പാഡി കേന്ദ്രീകരിച്ച് നടന്ന സംഭവ വികാസങ്ങളില്‍ സംശയമുണ്ടെന്നാണ് ആരോപണം

എങ്ങുമെത്തിയില്ല
മണിയുടെ മരണം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയിട്ടില്ല. രണ്ട് മാസമായിട്ടും കേസ് അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.












Click it and Unblock the Notifications