Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് കാല്‍ച്ചുവട്ടിലെ മണ്ണ് നഷ്ടമായി തുടങ്ങി; ഷായുടെ സ്വപ്‌നങ്ങള്‍ ഇനി പൂവണിയില്ല?

കൊച്ചി: കേരളത്തില്‍ താമര വിരിയിക്കാമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സ്വപ്‌നങ്ങള്‍ പൂവണിയില്ലെന്ന് സൂചന. ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികളെ കൂടെ നിര്‍ത്താനുള്ള എന്‍ഡിഎയുടെ നീക്കങ്ങള്‍ പാളിയതോടെയാണ് കേരളത്തില്‍ ചുവടുറപ്പിക്കാമെന്ന ബിജെപിയുടെ സ്വപ്‌നം അവതാളത്തിലായിരിക്കുന്നത്.

ഘടകകക്ഷികള്‍ക്ക് ബിജെപിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് എന്‍ഡിഎ വിപുലീകരണ നീക്കങ്ങളും പാളിയിരിക്കുകയാണ്. ഇത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ്വിവരങ്ങള്‍. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമിത്ഷായുടെ സാന്നിധ്യത്തില്‍ ജൂണില്‍ കൊച്ചിയില്‍ നടന്ന എന്‍ഡിഎ യോഗത്തില്‍ മുന്നണി വിപുലീകരിക്കാനുളള നടപടികള്‍ ആരംഭിച്ചിരുന്നു. മുന്നണി താഴേതട്ടിലേക്ക് വ്യാപിപ്പിക്കണമെന്ന് അമിത്ഷാ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിപുലീകരണം നടന്നിട്ടില്ലെന്നാണ് വിവരം.

ആവേശം തുടക്കത്തില്‍ മാത്രം

ആവേശം തുടക്കത്തില്‍ മാത്രം


മുന്നണി വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ തുടക്കത്തില്‍ ആരംഭിച്ചിരുന്നുവെങ്കിലും ആ ആവേശം പിന്നീടുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാണിയെ ബിജെപിയിലെത്തിക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമായി ആരംഭിച്ചിരുന്നു.

ബിജെപി വേദിയില്‍ വരെ

ബിജെപി വേദിയില്‍ വരെ

മാണിയെ ബിജെപിയിലെത്തിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച നടപടികളുടെ ഫലമായി ബിജെപി വേദിയില്‍ മാണിയെ എത്തിക്കാതന്‍ വരെ കഴിഞ്ഞു. എന്നാല്‍ അതിനൊരു തുടര്‍ച്ചയുണ്ടായില്ല. കേന്ദ്ര പുനഃസംഘടനയില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ ഉള്‍പ്പെടുത്തുന്നവിധത്തില്‍ ചര്‍്ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകാനായില്ല. മാണിയുമായി കേന്ദ്ര നേതാക്കള്‍ ചര്‍ച്ച നടത്തുന്നതിന് കളമൊരുക്കാനും സംസ്ഥാന ബിജെപി നേതൃത്വത്തിന് കഴിഞ്ഞില്ല.

 മെഡിക്കല്‍ കോഴ വിവാദം

മെഡിക്കല്‍ കോഴ വിവാദം

കേന്ദ്ര നേതൃത്വത്തെ അടക്കം പിടിച്ചുകുലുക്കിയ മെഡിക്കല്‍ കോഴ വിവാദം പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കിയതോടെ ബിജെപി പ്രതിച്ഛായ നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലായിരുന്നു. ഇതോടെ മുന്നണി വിപുലീകരിക്കാനുള്ള നീക്കങ്ങളും ഉപേക്ഷിച്ചു.

കണ്ണന്താനത്തിന്റെ വരവ്

കണ്ണന്താനത്തിന്റെ വരവ്

സംസ്ഥാന ബിജെപി നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് കേന്ദ്ര നേതൃത്വം അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇത് പാര്‍ട്ടിക്കുള്ളിലെ ആവേശം തല്ലിക്കെടുത്തിയെന്നാണ് വിവരം.

പ്രതീക്ഷ മങ്ങി ഘടക കക്ഷികള്‍

പ്രതീക്ഷ മങ്ങി ഘടക കക്ഷികള്‍

ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ബിഡിജെഎസിനും ജാനുവിനുമൊക്കെ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ബിഡിജെഎസ് മുന്നണി വിടാന്‍ തയ്യാറെടുക്കുന്നത്. വാഗ്ദാനം നല്‍കിയതൊന്നും ബിജെപി നല്‍കിയിട്ടില്ലെന്നാണ് ആരോപണം.

ഏക പ്രതീക്ഷ

ഏക പ്രതീക്ഷ

കുമ്മനം രാജശേഖരന്‍ നടത്തുന്ന മോചനയാത്രയുടെ ഭാഗമായി അമിത്ഷാ ഒക്‌ടോബര്‍ മൂന്ന്, നാല് തീയതികളില്‍ കണ്ണൂരില്‍ എത്തുന്നുണ്ട്. അദ്ദേഹം അവിടെവച്ച് ഘടക കക്ഷികളുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇതാണ് ബിജെപിയുടെ ഇനിയുള്ള ഏക പ്രതീ്ക്ഷ. ഈ ചര്‍ച്ചയില്‍ ബിഡിജെഎസ് പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.

വ്യക്തമായ സൂചന നല്‍കി ബിഡിജെഎസ്

വ്യക്തമായ സൂചന നല്‍കി ബിഡിജെഎസ്

മുന്നണി വിടുന്നതിന്റെ വ്യക്തമായ സൂചന ബിഡിജെഎസ് ഇതിനോടകം നല്‍കി കഴിഞ്ഞു. മുന്നണി പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം ബിഡിജെഎസ് വിട്ടു നില്‍ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+