കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യവയസ്‌ക്കന്റെ കൊലപാതകം പോലീസ് ഇരുട്ടില്‍ തപ്പുന്നു: കേസ് അന്വേഷണം വഴി മുട്ടി!!

  • By Desk
Google Oneindia Malayalam News

അടിമാലി: കൃഷിയിടത്തില്‍ മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ആരോപണം. അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് സംസ്ഥാനത്താകെയുള്ള സ്‌പെക്ട്രാ സംഘം അടിമാലിയില്‍ എത്തിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് സ്‌പെക്ട്രാ സംഘത്തിന്റെ സഹായത്തോടെ ലക്ഷക്കണക്കിന് മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനാകുമെന്നാണ് ഇതിന്റെ പ്രത്യേകത. മാവോയിസ്റ്റ് സംഘങ്ങളെ പിന്തുടര്‍ന്ന് പിടികൂടുകയെന്ന ലക്ഷ്യത്തോടെ മലപ്പുറത്ത് മാത്രമാണ് ഇത്തരം സൗകര്യങ്ങളുള്ളത്.

കൊലപാതകം നടന്ന് ഒരു മാസത്തോടടുക്കുമ്പോഴും പോലീസിന് കൊലയാളിയെ കണ്ടെത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് സ്‌പെകട്ര സംഘത്തെ അടിമാലിയില്‍ എത്തിച്ചത്.കൊലപാതകവുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടും സംഭവത്തെ സംബന്ധിച്ച്് പോലീസിന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതിനോടകം ആയിരത്തിലധികം ആളുകളെ ചോദ്യം ചെയ്തതായും ഒരു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചതായും പോലീസ് സൂചന നല്‍കുന്നുണ്ട്. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രമേ പ്രതികളെന്ന് സംശയിക്കുന്നവരെ പോലും കസ്റ്റഡിയിലെടുക്കാവു എന്ന നിര്‍ദ്ദേശവും പോലീസിനെ കുഴക്കുന്നുണ്ട്. കൊല്ലപ്പെട്ട കുഞ്ഞന്‍പിള്ളയുടെ കുടുംബാംഗങ്ങളേയും ബന്ധുക്കളേയും അടുപ്പക്കാരേയും ഫോണ്‍ കോളുകള്‍ സ്‌പെക്ട്രയുടെ സഹായത്തോടെ വിശദമായി പരിശോധിക്കും.

kunjanpillaimurder-

ബന്ധുക്കള്‍ക്കു പുറമേ പുറത്തു നിന്നുള്ളവരുടെ ഇടപെടലും വാടകകൊലയാളിയുടേതടക്കമുള്ള സാന്നിധ്യവും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. കൃത്യത്തിന് പിന്നില്‍ ഒന്നിലധികം ആളുകളുണ്ടോയെന്ന സംശയത്തിനും ഉത്തരം ലഭിച്ചിട്ടില്ല. മൃതദേഹം കാണപ്പെട്ടതിനോട് ചേര്‍ന്നുള്ള വനമേഖല കൊലയാളിക്ക് രക്ഷയൊരുക്കിയോ എന്ന സംശയം പ്രദേശവാസികള്‍ക്കും പോലീസിനുമുണ്ട്. ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പെടെ എല്ലാ പഴുതുകളുമടച്ച് നടത്തിയ കൊലപാതകം ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷം നടത്തിയതാണോയെന്ന സംശയവും പോലീസിനുണ്ട്. തുടരന്വേഷണവുമായി മുമ്പോട്ട് പോകുന്നതോടെ കൊലയാളി വലയിലാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പോലീസും പ്രദേശവാസികളും.

English summary
No develpments in old man's murder in Idukki.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X