Get Updates
Get notified of breaking news, exclusive insights, and must-see stories!

താമസസ്ഥലത്തിന്റെ അടിസ്ഥാനത്തിൽ പൊതു ജോലിയിൽ വിവേചനം പാടില്ല: കേരള ഹൈക്കോടതി

കൊച്ചി; ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്നില്ല എന്ന കാരണത്താല്‍ ഒരു വ്യക്തിക്ക് പൊതു തൊഴില്‍ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. പരീക്ഷയില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടും അന്നമ്മനട പഞ്ചായത്തില്‍ സ്വന്തമായി താമസസ്ഥലം ഇല്ലെന്ന് ചൂണ്ടിക്കാട്ടി തൊഴില്‍ നിഷേധിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സ്ഥലത്തിന്റെ പേരിലെ വിവേചനം സംബന്ധിച്ച നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കി.

വിഷയത്തില്‍ കൈലാഷ് ചന്ദ് ശര്‍മ്മയ്ക്കെതിരായ രാജസ്ഥാന്‍ സര്‍ക്കാരിന്റെ കേസിലെ സുപ്രീം കോടതിയുടെ തീരുമാനത്തെ കോടതി പരാമര്‍ശിമച്ചു. 'പാര്‍ലമെന്ററി നിയമത്തിന്റെ അഭാവത്തില്‍, സംസ്ഥാനത്തിനുള്ളില്‍ താമസിക്കിണം എന്ന ആവശ്യകത നിഷിദ്ധമാണ്' എന്നാണ് അന്ന് സുപ്രീം കോടതി പറഞ്ഞത്. കേസിലെ ഹര്‍ജിക്കാരിക്ക് അന്നമനട പഞ്ചായത്തില്‍ സ്ഥലം ഇല്ല എന്ന കാരണം ചൂണ്ടിക്കാണിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ലഭിച്ച ജോലി നിഷേധിച്ചിരുന്നു. വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ പഞ്ചായത്ത് കമ്മിറ്റിയിലെ ഒമ്പത് അംഗങ്ങള്‍ ഈ നിയമനത്തെ എതിര്‍ത്ത് രംഗത്ത് വന്നു.

 keralahighcourt

ഹര്‍ജിക്കാരിക്ക് ഒന്നാം റാങ്ക് ലഭിച്ചെങ്കിലും സ്ഥലം ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജോലി നിഷേധിച്ചത്. പഞ്ചായത്തില്‍ സ്ഥിരതാമസക്കാരനാണെങ്കിലും ഏറ്റവും കുറവ് മാര്‍ക്ക് നേടിയ ആളെ നിയമിക്കാനാണ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിക്കാരി പറയുന്നു. അതിനാല്‍ പഞ്ചായത്ത് അംഗങ്ങളുടെ ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമായ പ്രമേയം റദ്ദാക്കണമെന്നും റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അതിനിടെ കേസ് നിലനില്‍ക്കെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ തസ്തികയിലേക്കുള്ള നിയമനം നടത്തേണ്ടതില്ലെന്നും ഒരുഘട്ടത്തില്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. എന്നാല്‍ ഹരജിക്കാരിയെ അവരുടെ റാങ്കിന്റെ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ പഞ്ചായത്ത് ബാധ്യസ്ഥമാണെന്നും. പഞ്ചായത്തിന് പുറത്തുള്ളവരെ നിയമിക്കേണ്ടതില്ലെന്ന തീരുമാനം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 പ്രകാരമുള്ള ഭരണഘടനാ ഉറപ്പിന് വിരുദ്ധമാണെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ തുളസി കെ രാജ് വാദിച്ചു.

എന്നാല്‍ ആ സ്ഥാനത്തേക്ക് ആരെയും നിയമിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതിനാല്‍ ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട ചോദ്യം അനിശ്ചിതത്വത്തിലായതായി പഞ്ചായത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഒ.ഡി.ശിവദാസ് പ്രതികരിച്ചു. എന്നാല്‍, ചൂണ്ടിക്കാട്ടിയ കാരണത്താല്‍ നിയമനം നല്‍കാത്തത് നിയമവിരുദ്ധമാണെന്ന് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വി വേണുഗോപാല്‍ ഹര്‍ജിക്കാരിയുടെ വാദത്തോട് യോജിച്ചു. കൂടാതെ, എംഎന്‍ആര്‍ഇജിഎസിനു കീഴിലുള്ള നിയമനങ്ങളില്‍ താമസ സ്ഥലത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
    തൊടുപുഴയില്‍ ഇടിമിന്നലേറ്റ് തെങ്ങ് നിന്നു കത്തി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+