ഹാര്‍ബര്‍ എന്‍ജിനിയറിങിന് ഹരിത ഓഫിസ്; ഇനി ഡിസ്പോസബിള്‍ വസ്തുക്കളില്ല
കോഴിക്കോട്: ജില്ലയിലെ ആദ്യ ഹരിത ഓഫീസ് പ്രഖ്യാപനം പുതിയനിരത്തുളള ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കോംപ്ലക്സില്‍ ജില്ലാ കലക്ടര്‍ യുവി ജോസ് നിര്‍വഹിച്ചു. ഹരിത ഓഫീസ് പ്രഖ്യാപത്തിന്റെ ഭാഗമായി ഓഫീസുകളില്‍ ദൈനംദിന പ്രവര്ത്ത നത്തിന്റെ ഭാഗമായും അല്ലാതെയും നടക്കുന്ന എല്ലാ ചടങ്ങുകളിലും ഡിസ്പോസബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പുനരുപയോഗ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുകയുള്ളൂ.
അഴുകുന്നതും അഴുകാത്തതുമായ മാലിന്യം ശേഖരിക്കാനായി അതാത് സ്ഥാപനങ്ങളില്‍ പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കും. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കും. പുനരുപയോഗിക്കാവുന്ന പാത്രങ്ങളില്‍ ആഹാരം കൊണ്ട് വരാന്‍ എല്ലാ ജീവനക്കാര്ക്കുംു നിര്‍ദ്ദേശം നല്‍കും. പ്രചാരണ പരിപാടികളില്‍ തുണി ബാനറുകള്‍ ബോര്‍ഡുകള്‍ എന്നിവ ഉപയോഗിക്കും. കമ്പോസ്റ്റിങ് ഉപാധികള്‍ സ്ഥാപിക്കുന്നതിനും നിര്‍ദേശം നല്‍കും.

ചടങ്ങില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിവിഷന് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ എം. എ മുഹമ്മദ് അന്‍സാരി അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, വാര്‍ഡ് കൗണ്‍സിലര്‍ കെ നിഷ, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിവിഷണല്‍ എക്കൗണ്ടന്റ് ടി ബി സലില്‍, സീനിയര്‍ സൂപ്രണ്ട് എം. സുരാജ് എന്നിവര്‍ സംസാരിച്ചു.
More From
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications