കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാര്‍ബര്‍ എന്‍ജിനിയറിങിന് ഹരിത ഓഫിസ്; ഇനി ഡിസ്‌പോസബിള്‍ വസ്തുക്കളില്ല

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിലെ ആദ്യ ഹരിത ഓഫീസ് പ്രഖ്യാപനം പുതിയനിരത്തുളള ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കോംപ്ലക്സില്‍ ജില്ലാ കലക്ടര്‍ യുവി ജോസ് നിര്‍വഹിച്ചു. ഹരിത ഓഫീസ് പ്രഖ്യാപത്തിന്റെ ഭാഗമായി ഓഫീസുകളില്‍ ദൈനംദിന പ്രവര്‍ത്ത നത്തിന്റെ ഭാഗമായും അല്ലാതെയും നടക്കുന്ന എല്ലാ ചടങ്ങുകളിലും ഡിസ്പോസബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പുനരുപയോഗ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുകയുള്ളൂ.

അഴുകുന്നതും അഴുകാത്തതുമായ മാലിന്യം ശേഖരിക്കാനായി അതാത് സ്ഥാപനങ്ങളില്‍ പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കും. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കും. പുനരുപയോഗിക്കാവുന്ന പാത്രങ്ങളില്‍ ആഹാരം കൊണ്ട് വരാന്‍ എല്ലാ ജീവനക്കാര്‍ക്കുംു നിര്‍ദ്ദേശം നല്‍കും. പ്രചാരണ പരിപാടികളില്‍ തുണി ബാനറുകള്‍ ബോര്‍ഡുകള്‍ എന്നിവ ഉപയോഗിക്കും. കമ്പോസ്റ്റിങ് ഉപാധികള്‍ സ്ഥാപിക്കുന്നതിനും നിര്‍ദേശം നല്‍കും.

plate

ചടങ്ങില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിവിഷന്‍ എക്സിക്യുട്ടിവ് എഞ്ചിനീയര്‍ എം. എ മുഹമ്മദ് അന്‍സാരി അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, വാര്‍ഡ് കൗണ്‍സിലര്‍ കെ നിഷ, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിവിഷണല്‍ എക്കൗണ്ടന്റ് ടി ബി സലില്‍, സീനിയര്‍ സൂപ്രണ്ട് എം. സുരാജ് എന്നിവര്‍ സംസാരിച്ചു.
English summary
no dispossible things in harbour engineering complex
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X