'ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെടുന്ന ചരിത്രമുഹൂർത്തം', മന്ത്രിസഭയ്ക്ക് അഭിവാദ്യം അർപ്പിച്ച് കെകെ ശൈലജ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും ജനകീയയായ മന്ത്രിയെന്ന് വിശേഷിപ്പിക്കാവുന്ന കെകെ ശൈലജ. ഒന്നാം പിണറായി ഗവൺമെൻ്റിനേക്കാൾ ഉജ്ജ്വലമായിരിക്കും രണ്ടാം പിണറായി ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾ എന്നതിൽ ആർക്കും സംശയമില്ലെന്ന് കെകെ ശൈലജ പ്രതികരിച്ചു
പ്രതികരണം വായിക്കാം: ഇത് ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെടുന്ന ചരിത്രമുഹൂർത്തം. കേരളത്തിൽ ഒരിക്കലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർഭരണം ഉണ്ടാവുകയില്ലെന്ന് പ്രഖ്യാപിച്ചവരെ നിരാശരാക്കിയ ജനവിധി. കഴിഞ്ഞ അഞ്ചുവർഷം സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ ഭരണത്തിന് കേരള ജനത നൽകിയ പ്രതിഫലമാണ് ഈ അംഗീകാരം. കടുത്ത പ്രതിസന്ധിയെ അതിജീവിക്കുമ്പോഴാണ് ഒരു ഗവൺമെൻ്റിൻ്റെ കരുത്ത് തെളിയിക്കപ്പെട്ടുക. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളുടെ തീച്ചൂളയിൽ ഉരുകി തെളിഞ്ഞുവന്ന് തിളക്കമാർന്ന പ്രതിച്ഛായ ഈ സർക്കാരിന് ലഭ്യമായിട്ടുണ്ട്.

അതിദുഷ്കരമായ സാഹചര്യങ്ങളെ നേരിടാൻ ബഹു മുഖ്യമന്ത്രി കാണിച്ച നിശ്ചയദാർഢ്യവും നേതൃപാടവവും കൂടെ പ്രവർത്തിച്ച ഞങ്ങൾക്കെല്ലാം കരുത്തുപകർന്നു. എല്ലാ വകുപ്പിലും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞു. അപ്പപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുക മാത്രമല്ല ഭാവിയെക്കരുതിയുള്ള ആസൂത്രണവും ഇടപെടലുകളും ആധുനിക കേരളത്തിൻ്റെ സൃഷ്ടിക്ക് വഴിതെളിക്കുകയും ചെയ്തു. നാനാ ഭാഗത്തു നിന്ന് അക്രമണങ്ങൾ ഉണ്ടാവുമ്പോഴും കേരളജനത പ്രകാശത്തിൻ്റെ ഇത്തിരിവെട്ടം തല്ലിക്കെടുത്താൻ അനുവദിക്കാതെ സംരക്ഷിച്ചതും ഉജ്ജ്വല പ്രകാശം ആയി ജ്വലിപ്പിച്ചതും ഇടത് ഗവൺമെൻ്റിലുള്ള അവരുടെ പ്രതീക്ഷയും വിശ്വാസവും കൊണ്ട് തന്നെയാണ്.
Recommended Video
കരുത്തരായ പുതിയ നിരയാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയിട്ടുള്ളത്. ഒന്നാം പിണറായി ഗവൺമെൻ്റിനേക്കാൾ ഉജ്ജ്വലമായിരിക്കും രണ്ടാം പിണറായി ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾ എന്നതിൽ ആർക്കും സംശയമില്ല. ചരിത്രത്തിലേക്കുള്ള വഴിത്തിരിവായ കഴിഞ്ഞ ഗവൺമെൻ്റിൻ്റെ ഭാഗമാവാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയോടെ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സഖാക്കൾക്ക്, പുതിയ മന്ത്രിസഭയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ'
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications