കാസര്‍ഗോഡ് ബൂത്തുകളില്‍ വൈദ്യുതി മുടങ്ങി; പോളിങ് പുരോഗമിക്കുന്നത് മെഴുകുതിരി വെട്ടത്തില്‍
കാസര്‍ഗോഡ്: വൈദ്യുതി മുടങ്ങിയതിനാല്‍ കാസര്‍ഗോഡ് ജില്ലയിലെ നിരവധി ബൂത്തുകളില്‍ വോട്ടിങ് തടസ്സപ്പെട്ടു. ബൂത്തുകളില്‍ മെഴുകുതിരി വെട്ടത്തിലാണ് ഇപ്പോള്‍ പോളിങ് പുരോഗമിക്കുന്നത്. കനത്ത പോളിങ് തന്നെയാണ് കാസര്‍ഗോഡ് രേഖപ്പെടുത്തുന്നത്.
പതിനാല് ശതമാനമാണ് കാസര്‍ഗോഡ് മാത്രം ഇതുവരെ രേഖപ്പെടുത്തിയ പോളിങ്. വടക്കന്‍ കേരളത്തില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാസര്‍ഗോഡ് നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി എന്‍എ നെല്ലിക്കുന്ന് കാസര്‍ഗോഡ് നെല്ലിക്കുന്ന് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെത്തി വോട്ട് ചെയ്തു. കാഞ്ഞങ്ങാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരന്‍ കോളിയടുക്കം ഗവ. യുപി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.

മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള ഹോളി എയ്ഞ്ജല്‍സ് കോണ്‍വെന്റിലെ 1233-ാം ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പോളിങ് 20 മിനുട്ട് മുടങ്ങി. പുതിയ യന്ത്രം എത്തിച്ചതിനു ശേഷമാണ് വോട്ടിങ് ആരംഭിച്ചത്. കാസര്‍ഗേഡ് ജില്ലയില്‍ ഇതുവരെ ഏറ്റവും കൂടിയ പോളിങ് കാസര്‍ഗോഡ്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications