കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറയൂര്‍ ജനതക്ക് ദുരിത ദിനങ്ങള്‍: മഴക്കെടുതികള്‍ക്ക് അറുതിയില്ല. ഇരുട്ടിലായിട്ട് അഞ്ചുനാളുകള്‍

  • By Desk
Google Oneindia Malayalam News

മറയൂര്‍: അഞ്ചാം ദിവസവും മറയൂര്‍ മേഖലയിലെ കനത്ത കാറ്റിനും മഴക്കും ശമനമില്ല. കാറ്റിലും മഴയിലും കാര്‍ഷിക മേഖലക്കും വ്യാപാര മേഖലക്കും കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും വൈദ്യുതി ബന്ധം പുസ്ഥാപിക്കാന്‍ കെഎസ്ഇബി ക്ക് സാധിച്ചിട്ടില്ല. മറയൂര്‍ മേഖലയിലെ ഏറ്റവും പ്രധാന കാര്‍ഷിക വിളായായ കരിമ്പില്‍ തോട്ടങ്ങള്‍ കനത്ത കാറ്റില്‍ വ്യാപകമായി നശിച്ചു. മരങ്ങള്‍ കടപുഴകി വീണ് അന്‍പതിലധികം ഇലക്ട്രിക്ക് പോസുകളും പ്രസരണകമ്പികളും പൊട്ടി നശിച്ചതോടെ അഞ്ചു ദിവസങ്ങളായി മറയൂര്‍ ഇരുട്ടില്‍ കഴിയുകയാണ്.

marayoor

പള്ളിവാസല്‍ പവര്‍ ഹൗസില്‍ നിന്നും വൈദ്യുതി എത്തിക്കുന്ന ഹൈ ടെന്‍ഷന്‍ പോസ്റ്റുകള്‍ പതിനഞ്ചെണ്ണവും മുപ്പത്തി അഞ്ചോളം ലോ ടെന്‍ഷന്‍ പോസ്റ്റുകളും വിവിധ ഭാഗങ്ങളിലായി നശിച്ചു. എല്ലാ ഭാഗങ്ങളിലും പകരം പോസ്റ്റുകള്‍ സ്ഥാപിച്ചും പ്രസരണ കമ്പി പുനസ്ഥാപിച്ചും തകരാര്‍ പരിഹരിക്കാന്‍ കുറഞ്ഞത് ഒരാഴ്ച്ചയെങ്കിലും വേണ്ടി വരുമെന്നാണ് കെ എസ് ഇ ബി അധികൃതരുടെ വിലയിരുത്തല്‍. മറയൂര്‍ മേഖലയിലെ എ റ്റി എമ്മുകള്‍ എല്ലാം പ്രവര്‍ത്തന രഹിതമായി. കഴിഞ്ഞ നാലുദിവസമായി വൈദ്യുതി ഇല്ലാത്തതാണ് എ ടി എമ്മുകള്‍ നിശ്ചലമായിരിക്കുന്നത.

സ്വകാര്യ ബാങ്കുകളുള്‍പ്പെടെയുള്ള ആറ് എ ടി എമ്മുകളാണ് ഇവിടെയുള്ളത് ഇവയെല്ലാം രണ്ട് ദിവസമായി പ്രവര്‍ത്തന രഹിതമായത് സഞ്ചാരികളെ ഉള്‍പ്പെടെ വലച്ചിരിക്കൂകയാണ്. ചന്ദന റിസര്‍വിനുള്ളിലെ നിരവധി മരങ്ങള്‍ ശക്തമായ മഴയില്‍ പിഴുതുവീണു. വന്‍ മരങ്ങള്‍ വീണതിനെ തുടര്‍ന്ന് ചന്ദന മോഷ്ടാക്കളില്‍ നിന്നും സംരക്ഷണം ഒരുക്കുന്നതിനായി റിസര്‍വ്വിനു ചുറ്റും സ്ഥാപിച്ചിട്ടുള്ള 12 അടി ഉയരമുള്ള ചന്ദന സംരക്ഷണ വേലികളും തകര്‍ന്നു. നിലവില്‍ മഴതുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നതും ഉറപ്പ് .

English summary
no electricity in marayoor for last 5 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X