കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് പ്ളാസ്റ്റിക്ക് അരി വില്‍ക്കുന്നെന്ന വാര്‍ത്ത വ്യാജമെന്ന് അധികൃതര്‍

  • By Meera Balan
Google Oneindia Malayalam News

പനമരം: സംസ്ഥാനത്ത് പ്ളാസ്റ്റിക്ക് കലര്‍ന്ന അരി വില്‍ക്കുന്നില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. പ്ളാസ്റ്റിക്ക് അരി വില്‍ക്കുന്നതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി വയനാട് പനമരത്ത് പറഞ്ഞു. പനമരത്ത് സപ്‌ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിയ്ക്കുകയായിരുന്നു മന്ത്രി.

ചില പ്രമുഖ ബ്രാന്‍ഡുകളില്‍ പ്ളാസ്റ്റിക്ക് അരി കലര്‍ത്തി വില്‍ക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് അരി സാമ്പിളുകള്‍ സര്‍ക്കാര്‍ ശേഖരിച്ചു. ഇവയില്‍ ഒന്നും തന്നെ പ്ളാസ്റ്റിക്ക് അരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി. മൂന്ന് സര്‍ക്കാര്‍ ലാബുകളിലായാണ് പരിശോധന നടത്തിയത്.

Anoop Jacob

കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് സംസ്ഥാനത്തിന് പുറത്തേയ്ക്ക് അയച്ച് പരിശോധിയ്ക്കാനും തീരുമാനം എടുത്തിട്ടുണ്ട്. നിലവില്‍ ഇതുവരേയും പ്ളാസ്റ്റിക്ക് അരിയുടെ സാന്നിധ്യം സംസ്ഥാനത്ത് ഇല്ല. വിദഗ്ദ പരിശോധനയില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.

പ്ളാസ്റ്റിക്ക് കലര്‍ന്ന അരി വിപണിയിലെത്തുന്നു എന്ന വാര്‍ത്ത വസ്തുത വിരുദ്ധമാണെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാറും മുന്‍പ് പറഞ്ഞിരുന്നു. അരി ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വിഎസ് ശിവകുമാര്‍ ഇക്കാര്യം പറ‍ഞ്ഞത്.

English summary
No evidence for Plastic Rice sale in Kerala; Anoop Jacob
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X