ബാര്‍ കോഴ വെറും ആരോപണം? മാണി രക്ഷപ്പെടുന്നു?
കൊച്ചി: ബാര്‍കോഴ ആരോപണത്തില്‍ തെളിവില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു . ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത് . കോഴ നല്‍കിയെന്ന ആരോപണത്തില്‍ നിന്നും ബിജു രമേശ് പിന്മാറിയെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു. എന്നാാല്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം അറിയിച്ചിട്ടില്ല .
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ചത്. കേസില്‍ 19 സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തിരുന്നു. എന്നാല്‍ സാക്ഷികള്‍ക്ക് ആരോപണത്തെപ്പറ്റി കേട്ടുകേള്‍വി മാത്രമാണുള്ളതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു .

കോഴ നല്‍കുന്നതിന് ദൃക്‌സാക്ഷികളില്ല. ബാര്‍ അസോസിയേഷന്‍ അന്വേഷണവുമായി സഹകരിയ്ക്കുന്നില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ബാര്‍ അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് ചോദ്യം ചെയ്യലിന് എത്താതിരുന്നതും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു .
ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ഒറ്റക്കെട്ടായി സമരം നടത്തുമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിച്ചു. തീരുമാനത്തിന്റെ ഭാഗമായി മാണിയുടെ രജി ആവശ്യപ്പെട്ട് സിപിഐ നടത്തിയ പ്രതിഷേധവും അവസാനിപ്പിച്ചു. ബാര്‍ കോഴ വിവാദത്തില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications