കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മ'യില്‍ രാഷ്ട്രീയ വിജയം ബിനീഷ് കോടിയേരിയ്ക്ക്! മോഹന്‍ലാല്‍ നിര്‍ണായകമായി... സംഭവിച്ചത്

Google Oneindia Malayalam News

കൊച്ചി: താര സംഘടനയായ എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബിനീഷ് കോടിയേരിയെ പുറത്താക്കണം എന്നത് സംബന്ധിച്ച് വലിയ വാഗ്വാദം ആണ് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അനുകൂലിയായ സിദ്ദിഖിന്റെ നേതൃത്വത്തിലായിരുന്നു പുറത്താക്കല്‍ ആവശ്യം ഉന്നയിക്കപ്പെട്ടത്.

'അമ്മ'യിൽ രാഷ്ട്രീയ പിളർപ്പ്; ബിനീഷിനെ വെട്ടാൻ കോൺഗ്രസിന്റെ സിദ്ദിഖ്, തടയാൻ സിപിഎമ്മിന്റെ മുകേഷ്...'അമ്മ'യിൽ രാഷ്ട്രീയ പിളർപ്പ്; ബിനീഷിനെ വെട്ടാൻ കോൺഗ്രസിന്റെ സിദ്ദിഖ്, തടയാൻ സിപിഎമ്മിന്റെ മുകേഷ്...

ബിനീഷിനെ പുറത്താക്കണമെന്ന് 'അമ്മ' യോഗത്തിൽ നടിമാർ ഉൾപ്പെടെയുള്ളവർ; ഉടക്കിട്ട് മുകേഷും ഗണേഷ് കുമാറുംബിനീഷിനെ പുറത്താക്കണമെന്ന് 'അമ്മ' യോഗത്തിൽ നടിമാർ ഉൾപ്പെടെയുള്ളവർ; ഉടക്കിട്ട് മുകേഷും ഗണേഷ് കുമാറും

എന്നാല്‍ ഇടത് അനുകൂലികളായ മുകേഷും ഗണേഷും അതിനെ എതിര്‍ക്കുകയും ചെയ്തു. ഒടുവില്‍ ബിനീഷിനെ തത്കാലം പുറത്താക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സംഘടന എത്തുകയായിരുന്നു. ഇതിനെ ബിനീഷിന്റേയും സിപിഎമ്മിന്റേയും രാഷ്ട്രീയ വിജയമായും ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. വിശദാംശങ്ങള്‍...

രാഷ്ട്രീയ ചേരിതിരിവ്

രാഷ്ട്രീയ ചേരിതിരിവ്

താരസംഘടയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ രാഷ്ട്രീയമായി ചേരി തിരിഞ്ഞിട്ടുള്ള ഒരു തര്‍ക്കം ഉണ്ടായിട്ടുണ്ടാവുക. രാഷ്ട്രീയമല്ല തര്‍ക്കത്തിന് ആധാരം എന്ന് പറഞ്ഞാല്‍ അത് വിശ്വാസത്തിലെടുക്കാന്‍ പറ്റുന്ന സാഹചര്യമല്ല നിലവിലുളളത്. പ്രശ്‌നത്തില്‍ ഇടപെട്ടവരുടെ രാഷ്ട്രീയ ചായ് വ് തന്നെ എല്ലാം വ്യക്തമാക്കുന്നും ഉണ്ട്.

അപ്രതീക്ഷിതമോ

അപ്രതീക്ഷിതമോ

എക്‌സിക്യൂട്ടീവിലെ ഭൂരിപക്ഷം പേരും ബിനീഷിനെ പുറത്താക്കണം എന്ന നിലപാട് സ്വീകരിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. എന്നിട്ടും വിശദീകരണം ചോദിക്കുക എന്ന ലഘു നടപടിമാത്രമേ ബിനീഷിന് നേരെ എടുക്കുന്നുള്ളു എന്നാണ് വ്യക്തമായിരിക്കുന്നത്.

പൊരുതി നേടിയതോ

പൊരുതി നേടിയതോ

ബിനീഷിനെ സംരക്ഷിക്കുക എന്നത് മുകേഷിന്റേയും ഗണേഷ് കുമാറുമാറിന്റേയും ബാധ്യതയായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ബിഷീന് വിഷയത്തില്‍ സിപിഎം പോലും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. എന്തായാലും മുകേഷും ഗണേഷും തങ്ങളുടെ വാദമുഖങ്ങള്‍ കൃത്യമായി നിരത്തി എന്ന് തന്നെയാണ് സൂചനകള്‍.

മോഹന്‍ലാലും നിര്‍ണായകം

മോഹന്‍ലാലും നിര്‍ണായകം

ബിനീഷിനെ ചൊല്ലി തര്‍ക്കം വാക്‌പോരിലേക്ക് നീണ്ടപ്പോഴും മോഹന്‍ലാല്‍ ഇടപെട്ടിരുന്നില്ല എന്നായിരുന്നു വാര്‍ത്തകള്‍. എന്തായാലും അന്തിമ തീരുമാനത്തില്‍ മോഹന്‍ലാലിന്റെ ഇടപെടലും ഉണ്ടായിട്ടുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒടുവില്‍ ഒരു പത്രക്കുറിപ്പായിട്ടാണ് തീരുമാനങ്ങള്‍ പുറത്തറിയിച്ചത്.

പ്രതിയാകില്ല?

പ്രതിയാകില്ല?

ബിനീഷിനെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയായി. ബിനീഷ് ഇപ്പോള്‍ മയക്കുമരുന്ന് കേസില്‍ പ്രതിയാകാനുള്ള സാഹചര്യമില്ലെന്നാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തന്നെ കോടതിയെ അറിയിച്ചിട്ടുള്ളത്. ഈ വിവരം താരസംഘടനയുടെ എക്‌സിക്യൂട്ടീക് കമ്മിറ്റിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാകാം.

ദിലീപുമായി താരതമ്യം

ദിലീപുമായി താരതമ്യം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പുറത്താക്കിയതുമായി ചേര്‍ത്തുവച്ചായിരുന്നു ബിനീഷിനെ പുറത്താക്കണം എന്ന ആവശ്യം ഉയര്‍ത്തിയത്. സിദ്ദിഖും ബാബുരാജും ആയിരുന്നു ഇതിന് പിന്നില്‍. ഭൂരിപക്ഷം അംഗങ്ങളും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ ദിലീപിനെതിരെ പരാതിക്കാരി സംഘടനയില്‍ തന്നെ ഉള്ള ആളായിരുന്നു എന്ന എതിര്‍ വാദമായിരുന്നു മുകേഷും ഗണേഷും ഉന്നയിച്ചത്.

ഒത്തൊരുമയുടെ സംഘടന

ഒത്തൊരുമയുടെ സംഘടന

ഒത്തൊരുമയുടെ സംഘടന എന്നായിരുന്നു താരസംഘടനയെ അംഗങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് സംഘടനയില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. എങ്കില്‍ പോലും അന്ന് ഒരുമിച്ച് നിന്നവര് ഇപ്പോള്‍ എതിര്‍ ചേരിയില്‍ നിന്ന് പരസ്പരം പോരാടി എന്നത് സംഘടനയ്ക്കുള്ളില്‍ അസ്വസ്ഥത പടര്‍ത്തുന്നുണ്ട്.

English summary
No expulsion, only explanation.. It is a political win for Bineesh Kodiyeri in AMMA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X