കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രനെതിരെ ഒറ്റ കള്ളക്കേസില്ല!!! ഉള്ളത് 15 എണ്ണം, അതില്‍ എട്ടെണ്ണം രണ്ട് വര്‍ഷം മുമ്പത്തേത്

Google Oneindia Malayalam News

Recommended Video

cmsvideo
കെ സുരേന്ദ്രനെതിരെ ഒറ്റ കള്ളക്കേസില്ലെന്ന് പിണറായി | Oneindia Malayalam

തിരുവനന്തപുരം: ബിജപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് കള്ളക്കേസുകള്‍ എടുത്ത് പീഡിപ്പിക്കുകയാണ് എന്നാണ് ബിജെപിയുടെ ആരോപണം. ശബരിമല വിഷയത്തില്‍ അറസ്റ്റിലായ കെ സുരേന്ദ്രന്‍ ഇപ്പോഴും ജയിലില്‍ ആണ്. ഒരു കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ മറ്റൊരു കേസില്‍ പിന്നേയും അകത്താകും എന്നതാണ് സ്ഥിതി.

സുരേന്ദ്രന് കോഴിക്കോട് രണ്ട് ജാമ്യം, പത്തനംതിട്ടയിൽ വീണ്ടും തള്ളി!!! സുരേന്ദ്രൻ വരുത്തിവച്ച വിന...സുരേന്ദ്രന് കോഴിക്കോട് രണ്ട് ജാമ്യം, പത്തനംതിട്ടയിൽ വീണ്ടും തള്ളി!!! സുരേന്ദ്രൻ വരുത്തിവച്ച വിന...

സുരേന്ദ്രനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക എന്ന ആവശ്യം കൂടി മുന്‍നിര്‍ത്തിയാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി സമരം നടത്തുന്നത്. എന്നാല്‍ സുരേന്ദ്രനെതിരെ ഒരു ഇല്ലാ കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. നിയമസഭയില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു പിണറായി വിജയന്‍.

Surendran

െേക സുരേന്ദ്രനെതിരെ മൊത്തെ 15 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് പിണറായി വിജയന്‍ പറഞ്ഞു. അതില്‍ തന്നെ എട്ട് കേസുകള്‍ 2016 ന് മുമ്പ് എടുത്തവയാണ്. മൊത്തം കേസുകളില്‍ മൂന്നെണ്ണം അന്വേഷണ ഘട്ടത്തിലാണ്. ബാക്കിയുള്ള കേസുകള്‍ വിചാരണയുടെ പരിധിയില്‍ ആണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

കെ സുരേന്ദ്രനെ കോടതികളില്‍ മാറി മാറി ഹാജരാക്കേണ്ടി വരുന്നത് വാറണ്ടുകളുടെ അടിസ്ഥാനത്തില്‍ ആണ്. കള്ളക്കേസ് ചുമത്തി പോലീസ് പീഡിപ്പിക്കുന്ന എന്ന ആരോപണം ശരിയല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഒരുപാട് ബിജെപി നേതാക്കള്‍ സമരമുഖത്തുണ്ടായിരുന്നെങ്കിലും അറസ്റ്റില്‍ പെട്ട് കുടുങ്ങിയത് സുരേന്ദ്രന്‍ ആയിരുന്നു. ഇതിനിടെ വാറണ്ട് ഇല്ലാതെ തന്നെ അനധികൃതമായി തടങ്കലില്‍ വച്ചു എന്ന് സുരേന്ദ്രന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത് കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പോലീസ് തെളിവുകള്‍ സഹിതം കോടതിയ്ക്ക് മുന്നില്‍ വ്യക്തമാക്കുകയും ചെയ്തു.

English summary
No Fake cases against Pinarayi Vijayan, says Chief Minister Pinarayi Vijayan in Niyamasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X