പ്രശസ്തി വേണ്ട, കുഞ്ഞ് രക്ഷപ്പെട്ടാല്‍ മതി: നിർവാന്റെ ചികിത്സയ്ക്കായി 11 കോടി നല്‍കി അജ്ഞാതന്‍
മിലാപ് എന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് നിര്‍വാന്റെ ചികിത്സക്കായി തുക ശേഖരിച്ചത്.

സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിതനായ 15 മാസം പ്രായമുള്ള കുഞ്ഞ് നിർവാന് വേണ്ടി 11 കോടിയുടെ ധനസഹായം നല്‍കി അജ്ഞാതനായ മനുഷ്യ സ്നേഹി. നിർവാന്റെ ചികിത്സയ്ക്ക് അമേരിക്കയിൽനിന്ന് മരുന്നെത്തിക്കാൻ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്. സാധാരണക്കാരായ കുടുംബത്തിന് താങ്ങാവുന്നതില്‍ എത്രയോ വലിയ തുകയായിരുന്നു ഇത്. ഇതേതുടർന്നാണ് ചികിത്സയ്ക്കായുള്ള തുക കണ്ടെത്താനുള്ള ശ്രമം സോഷ്യല്‍മീഡിയയിലൂടെ ആരംഭിച്ചത്. ഈ പോസ്റ്റർ കണ്ട അജ്ഞാതനായ ഒരു വ്യക്തിയാണ് 11 കോടി രൂപ നിർവാന്റെ ജീവന്‍ രക്ഷിക്കുന്നതിനായി സംഭാവന ചെയ്തിരിക്കുന്നത്.

യാതൊരു വിവരവും പുറത്തുവിടരുതെന്ന്
തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് പണം കുടുംബത്തിന് കൈമാറിയിരിക്കുന്നത്. ഇതോടെ 17.5 കോടിയുടെ മരുന്നിന് ഇനി വേണ്ടത് ഒരുകോടിയിൽ താഴെ രൂപയാണ്. നിർവാന്റെ മാതാപിതാക്കള്‍ക്ക് പോലും അറിയാത്ത വ്യക്തിയാണ് ഇത്രയും വലിയ തുക കൈമാറയിരിക്കുന്നത്. മിലാപ് എന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് തുക സ്വരൂപിച്ചത്. പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാർത്ത കണ്ടപ്പോൾ കുഞ്ഞ് നിർവാൻ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് മാത്രമാണ് തുക നല്‍കിയയാള്‍ അറിയിച്ചതെന്നുമാണ് മിലാപ് അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം നിരവധി പേരാണ് അജ്ഞാതനായ ഈ മനുഷ്യനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. 'ഇന്നോവ ക്രിസ്റ്റയിൽ ബ്ലാങ്ക് ചെക്ക് ചാരിറ്റി ബിസിനസ്സ് നടത്തുന്ന ഓൺലൈൻ കാട്ടുകള്ളൻമാരും പട്ടുമാരും ഈ ചാരിറ്റി കഥ കേള്‍ക്കണമെന്നാണ് പ്രമുഖ അഭിഭാഷകനായ ശ്രീജിത് പെരുമന ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ക്തി ചികിത്സാ സഹായ ഫണ്ടിലേക്ക് 1.4 മില്യണ്‍ ഡോളര്‍
ഇന്നോവ ക്രിസ്റ്റയിൽ ബ്ലാങ്ക് ചെക്ക് ചാരിറ്റി ബിസിനസ്സ് നടത്തുന്ന ഓൺലൈൻ കാട്ടുകള്ളൻമാരും പട്ടുമാരും കേൾക്കണം ഈ ചാരിറ്റി കഥ.. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) സ്ഥിരീകരിച്ച ഒന്നരവയസ്സുകാരന് 11 കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം നല്‍കി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി. തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്ത് വിടരുതെന്ന് പറഞ്ഞാണ് നിര്‍വാന്‍ സാരംഗ് എന്ന ഒന്നരവയസ്സുകാരന് വേണ്ടിയുള്ള പണം കൈമാറിയിരിക്കുന്നത്.
വിദേശത്ത് നിന്നുള്ള വ്യക്തി ചികിത്സാ സഹായ ഫണ്ടിലേക്ക് 1.4 മില്യണ്‍ ഡോളര്‍ (11.6 കോടി ഇന്ത്യന്‍ രൂപ)യാണ് സംഭാവന ചെയ്തത്. ഇതോടെ നിര്‍വാണിന്റെ ചികിത്സാ സഹായ നിധിയിലേക്ക് 16 കോടിയിലധികം രൂപയായി. ആകെ 17.5 കോടിയിലധികം രൂപയാണ് ചികിത്സക്ക് വേണ്ടത്.

പാവപ്പെട്ട പ്രവാസികളുടെ ചോര നീരാക്കിയ പണം സ്ത്രീധനത്തിന്റെ പേരിലും, ചികിത്സയുടെ പേരിലും പിരിച്ചെടുത്ത് ബ്ലാങ്ക് ചെക്കുകൾ നൽകി കോടികൾ സ്വന്തം പേരിലുള്ളകടലാസ് ട്രസ്റ്റുകളിലേക്ക് മാറ്റി ആഡംബര ജീവിതവും കുഴിമന്തി ബിസിനസ്സും അത്തറ് ബിസിനസ്സും നടത്തി ഇന്നോവ ക്രിസ്റ്റകളിൽ അഭിരമിക്കുകയും അപ്പക്കക്ഷണത്തിന് കൈനീട്ടുന്നത് വരെ HD ക്ലാരിറ്റിയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന കാട്ടുകള്ളന്മാരായ ഓൺലൈൻ ചാരിറ്റിക്കാർക്ക് ഇതൊക്കെ കണ്ടിട്ടെങ്കിലും ഉളുപ്പുണ്ടാകണം.

മിലാപ് എന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോം വഴി
മിലാപ് എന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് നിര്‍വാന്റെ ചികിത്സക്കായി തുക ശേഖരിച്ചത്. തുക നല്‍കിയ വ്യക്തി ഇവരെയാണ് ബന്ധപ്പെട്ടത്. അതിനാല്‍ മിലാന്റെ രക്ഷിതാക്കള്‍ക്ക് പോലും ഇത്രയും വലിയ തുക നല്‍കിയ വ്യക്തി ആരാണെന്ന് അറിയില്ല. തന്റെ പേരോ വിലാസമോ കുട്ടിയുടെ മാതാപിതാക്കള്‍ പോലും അറിയരുതെന്നാണ് തുക കൈമാറിയയാള്‍ അറിയിച്ചത്. തനിക്ക് പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാര്‍ത്തകള്‍ കണ്ടപ്പോള്‍ കുഞ്ഞ് നിര്‍വാന്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് മാത്രമാണ് മനസ്സിലുള്ളതെന്ന് തുക നല്‍കിയയാള്‍ പറഞ്ഞെന്നും നിര്‍വാന്റെ മാതാപിതാക്കള്‍ പറയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications