ആൾക്കൂട്ടത്തിൽ തനിയെ ജനപ്രിയൻ.. എല്ലാം വെറുതെ.. താരങ്ങളുടേയും ഫാൻസിന്റേയും പൊടി പോലുമില്ല!
കൊച്ചി: അന്‍പതിലധികം നാളുകള്‍ നീണ്ട ജയില്‍വാസത്തിന് ഒടുവിലാണ് അങ്കമാലി കോടതിയുടെ ദയവില്‍ ദിലീപിന് വെളിച്ചം കാണാന്‍ ഭാഗ്യമുണ്ടായത്. അതും രണ്ട് മണിക്കൂര്‍ മാത്രം. അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകള്‍ക്കായി ദിലീപ് എത്തുമ്പോള്‍ പലതും പത്മസരോവരത്തിലും ചുററിലുമായി നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. സിനിമാ പ്രവര്‍ത്തകര്‍ ഒഴുകിയെത്തുമെന്നും ആരാധകര്‍ പൊട്ടിത്തെറിക്കുമെന്നും കരുതപ്പെട്ടിരുന്നു. പക്ഷേ നടന്നത് ഇതൊന്നുമല്ല.

ദിലീപിന് വേണ്ടി മുറവിളി
ദിലീപിന് വേണ്ടി സിനിമാരംഗത്തെ അനുകൂലികളും ഫാന്‍സും സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും ഉറക്കെ മുറവിളി കൂട്ടുന്നുണ്ട്. ദിലീപിന് നീതി നിഷേധിക്കപ്പെട്ടുവെന്നും കള്ളക്കേസില്‍ കുടുക്കി ജാമ്യം പോലും നിഷേധിച്ച് പീഡിപ്പിക്കുകയാണെന്നുമാണ് ആരോപണം

വരാനിരിക്കുന്നത് വലുതോ
അപ്രതീക്ഷിതമായാണ് ദിലീപിനെ കാണാന്‍ കഴിഞ്ഞ ദിവസങ്ങളിലായി സിനിമാ പ്രവര്‍ത്തകരുടെ ഒഴുക്കുണ്ടായത്. ദിലീപ് പുറത്തിറങ്ങുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ ഈ പിന്തുണ പ്രഖ്യാപിക്കല്‍ വരും ദിവസങ്ങളില്‍ മറ്റെന്തൊക്കെയോ നടക്കാനുണ്ട് എന്ന് തോന്നിപ്പിക്കുന്നതായിരുന്നു

ഫാൻസുകാർ എത്തിയില്ല
ദിലീപ് അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകള്‍ക്കായി ആലുവയിലെ വീടായ പത്മസരോവരത്തില്‍ എത്തുമ്പോള്‍ ഫാന്‍സുകാരുടെ വലിയ ഒരു ഒഴുക്ക് തന്നെയാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഫാന്‍സ് അംഗങ്ങള്‍ ദിലീപിന് അനുകൂലമായി പ്രകടനം നടത്താന്‍ സാധ്യതയുണ്ട് എന്ന് പോലീസിന് രഹസ്യവിവരവും ലഭിച്ചു

കനത്ത സുരക്ഷ
ഇത് പ്രകാരം കനത്ത സുരക്ഷയാണ് ദിലീപിന് ഒരുക്കിയിരുന്നത്. എന്നാല്‍ ആലുവ ജയിലില്‍ നിന്നും വീട് വരെയുള്ള ദിലീപിന്റെ യാത്രാവഴിയിലൊന്നും ഫാന്‍സുകാരുടെ പ്രകടനമോ സാന്നിധ്യമോ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.

തികച്ചും സമാധാനപരം
ദിലീപിന്റെ വീടിന് പുറത്ത് നാട്ടുകാരുടെ വലിയ സംഘം എത്തിയിരുന്നുവെങ്കിലും തികച്ചും സമാധാനപരമായിരുന്നു കാര്യങ്ങള്‍. നേരത്തെ ദിലീപിനെ കോടതിയില്‍ ഹാജരാക്കുമ്പോഴൊക്കെ ആളുകളഉടെ കൂക്കുവിളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത്തരം പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.

സിനിമാക്കാരും വന്നില്ല
ദിലീപിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകരോ സുഹൃത്തുക്കളോ പത്മസരോവരത്തില്‍ എത്തിയില്ല എന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ ബന്ധുക്കളും സുരക്ഷയ്ക്കായി എത്തിയ പോലീസും മാത്രമാണ് പത്മസരോവരത്തിലുണ്ടായിരുന്നത്.

ശാന്തനായി ജനപ്രിയൻ
രാവിലെ 8 മണിക്കാണ് ദിലീപിനെ പോലീസ് സംഘം ജയിലില്‍ നിന്നും പുറത്തിറക്കിയത്. കനത്ത സുരക്ഷാ സന്നാഹത്തില്‍ പത്മസരോവരത്തിലെത്തിച്ചു. നാട്ടുകാരുടേയും ചാനല്‍ ക്യാമറകളുടെയും ഇടയിലൂടെ ശാന്തനായാണ് ദിലീപ് വീട്ടിലേക്ക് കയറിയത്.

ചടങ്ങ് വീട്ടിൽ മാത്രം
ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു ദിലീപിന് സുരക്ഷ ഒരുക്കിയിരുന്നത്. ഫാന്‍സുകാര്‍ ശക്തി പ്രകടനം നടത്താനുള്ള സാധ്യത ഭയന്ന് ആലുവ മണപ്പുറത്തുള്ള ചടങ്ങുകള്‍ നേരത്തെ തന്നെ വേണ്ടെന്ന് വെച്ചിരുന്നു

സാക്ഷികൾ ഇവർ മാത്രം
വീട്ടില്‍ അമ്മയുടെയും ഭാര്യ കാവ്യാ മാധവന്റെയും മകള്‍ മീനാക്ഷിയുടേയും സാന്നിധ്യത്തില്‍ ദിലീപ് അച്ഛന് ബലി അര്‍പ്പിച്ചു. ദിലീപിനൊപ്പം അനുജന്‍ അനൂപും ചടങ്ങില്‍ പങ്കെടുത്തു.

ഭക്ഷണവും മധുരപലഹാരവും
ഉറ്റബന്ധുക്കളെല്ലാം പത്മസരോവരത്തില്‍ എത്തിയിട്ടുണ്ടായിരുന്നു. രണ്ട് മണിക്കൂറിനിടെ ദിലീപിന് വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാനും അവസരം ലഭിച്ചു. മധുരപലഹാര വിതരണവും നടത്തി.

വീണ്ടും അഴിക്കുള്ളിൽ
മൂന്ന് സിഐമാരുടേയും നാല് എസ്‌ഐമാരുടേയും നേതൃത്വത്തിലുള്ള സംഘമാണ് ചടങ്ങുകളിലുടനീളം ദിലീപിനൊപ്പം ഉണ്ടായിരുന്നത്. ചടങ്ങുകള്‍ അവസാനിച്ച് കൃത്യസമയത്ത് തന്നെ പോലീസ് ദിലീപിനെ തിരികെ ജയിലിലെത്തിച്ചു












Click it and Unblock the Notifications