കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിന്‍റെ പത്രികയില്‍ തീരുമാനമായില്ല

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം:നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷമ പരിശോധന കഴിഞ്ഞപ്പോള്‍ 55 പത്രികകള്‍ തള്ളി. യുഡിഎഫിന്റെ മൂന്ന് സ്ഥാനാര്‍ത്ഥികളുടേയും ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടേയും പട്ടിക സ്വീകരിയ്ക്കുന്നതില്‍ ഇത് വരെ അന്തിമ തീരുമാനം ആയില്ല. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍, ആറ്റിങ്ങലിലെ യൂഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ, കോട്ടയത്ത് ജോസ് കെ മാണി, തിരുവനന്തപുരത്തെ എല്‍ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ ബെന്നറ്റ് എബ്രഹാം എന്നിവരുടെ സ്ഥാനാര്‍ത്ഥി പട്ടിക സ്വീകരിയ്ക്കുന്നതിലാണ് ഇത് വരെ തീരുമാനം ആകാത്തത്.

ചൊവ്വാഴ്ച (മാര്‍ച്ച് 25) ന് തെളിവെടുപ്പ് നടത്തും. ഇതിന് ശേഷം മാത്രമേ നാമ നിര്‍ദ്ദേശ പത്രികകള്‍ സ്വീകരിയ്ക്കുന്നതകില്‍ തീരുാമനം ആകൂ. കോട്ടയത്തെ യുഡിഎഫ് സ്ഥാാര്‍ത്ഥിയായ ജോസ് കെ മാണിയുടെ നാമ നിര്‍ദ്ദേശ പട്ടികയില്‍ പാര്‍ട്ടി ചെയര്‍മാനറെ സ്ഥാനത്ത് കെഎം മാണി ഒപ്പിട്ടതാണ് തര്‍ക്കത്തിന് കാരണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ പ്രകാരം സിഎഫ് തോമാസാണ് പാര്‍ട്ടി ചെയര്‍മാനെന്ന് ആംആദ്മി പാര്‍ട്ടിയും എല്ഡിഎഫും, ബിജെപിയും ആരോപിയ്ക്കുന്നു.

Sashi Tharoor

സ്വത്ത് വിവരം സംബന്ധിച്ചാണ് തരൂരിനെതിരെ പരാതി നിലനില്‍ക്കുന്നത്. ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ മറച്ച് വച്ചുവെന്നാണ് ശശിതരൂരിനെതിരെ എല്‍ഡിഎഫ് ഉന്നയിക്കുന്ന പരാതി. കേസുകള്‍ സംബന്ധിച്ച വിവരം പത്രികയില്‍ നിന്ന് ഒളിപ്പിച്ച് വച്ചു എന്നാണ് ബെന്നറ്റ് എബ്രഹാമിനെതിരെയുള്ള പരാതി.

English summary
No final decision on Sashi Tharoor's nomination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X