കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീ പിടിച്ചാല്‍ എന്ത് ചെയ്യും? സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടം 'കളക്ടര്‍ ബ്രോ' പൂട്ടിച്ചു

പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കെട്ടിടത്തിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അറുനൂറോളം വിദ്യാര്‍ഥികളെ അധികൃതര്‍ വഴിയാധാരമാക്കിയതായും വ്യാപാരികള്‍ ആരോപിച്ചു.

  • By വരുണ്‍
Google Oneindia Malayalam News

കോഴിക്കോട്: കെട്ടിടത്തിനെങ്ങാനും തീ പിടിച്ചാല്‍ സര്‍വ്വതും കത്തിചാമ്പലാകും, അഗ്നിശമന സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ കെട്ടിപ്പൊക്കിയ 'സ്‌കൈ ടവര്‍' ല്‍ പരിശോധന നടത്തിയ ശേഷം ഉദ്യോഗസ്ഥരുടെ വിലയിരുത്തലാണിത്. നിയമാനുസൃത സുരക്ഷാ ക്രമീകരണം ഏര്‌പ്പെടുത്താന്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടും കെട്ടിട ഉടമ ചെവികൊണ്ടില്ല. ഒടുവില്‍ ഖളക്ടര് ബ്രോ നേരിട്ടെത്തി കെട്ടിടം അടച്ച് പൂട്ടി.

കോഴിക്കോട് മാവൂര്‍റോഡ് കുരിശുപള്ളി ജംഗ്ഷനടുത്ത 'സ്‌കൈ ടവര്‍' വ്യാപാര സമുച്ചയമാണ് അഗ്‌നിശമന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിന്റെ നിര്‍ദ്ദേശാനുസരണം അധികൃതര്‍ അടച്ചുപൂട്ടിയത്. നിയമാനുസൃത സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഫയര്‍ ആന്‍ഡ് റസ്‌ക്യു ഡിവിഷണല്‍ ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

prasanth nair

എന്നാല്‍ കെട്ടിടം അടച്ച് പൂട്ടിയതോടെ അന്‍പതിലധികം വ്യാപാര സ്ഥാപനങ്ങള്‍ പെരുവഴിയിവായി. കളക്ടറുടെ ഉത്തരവനുസരിച്ച് നഗരസഭാ ഉദ്യോഗസ്ഥരും, നടക്കാവ് പോലീസും ചേര്‍ന്ന് ചൊവ്വഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കെട്ടിടത്തിലുള്ള മുഴുവന്‍ പേരെയും ഒഴിപ്പിച്ച് എട്ടുനില സമുച്ചയം സീല്‍ചെയ്യുകയയാിരുന്നു. ഇതോടെ അന്‍പതിലധികം വ്യാപാര-വിദ്യാഭ്യസ സ്ഥാപനങ്ങളിലെ ജീവനക്കാരും, അറുനൂറോളം വിദ്യാര്‍ഥികളും പെരുവഴിയിലായി.

ഒരു മുന്നറിയിപ്പുമില്ലാതെ സ്ഥാപനങ്ങള്‍ അടപ്പിച്ചതിനെതിരെ വ്യാപാരികള്‍ രംഗത്ത് വന്നു. പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കെട്ടിടത്തിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അറുനൂറോളം വിദ്യാര്‍ഥികളെ അധികൃതര്‍ വഴിയാധാരമാക്കിയതായും വ്യാപാരികള്‍ ആരോപിച്ചു. എന്നാല്‍ നിയമാനുസൃത ഫയര്‍ സുരക്ഷ ഉറപ്പാക്കിയതിനുശേഷം മാത്രം കെട്ടിടം തുറന്നാല്‍ മതിയെന്നാണ് കളക്ടറുടെ ഉത്തരവ്.

നിയമാനുസൃത സുരക്ഷാ മാനദണ്ഡങ്ങള്‍ ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 10ന് ജില്ലാ കളക്ടര്‍ സ്‌കൈ ടവര്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുശേഷം ഏതാനും ഉപകരണങ്ങള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചെങ്കിലും അവ പ്രവര്‍ത്തനക്ഷമമല്ലെന്ന് കഴിഞ്ഞ ദിവസം അഗ്‌നിശമന സേനാ വിഭാഗം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

സുരക്ഷ പാലിക്കാത്തതിന് മാവൂര്‍റോഡിലെ നാഷണല്‍ ഹോസ്പിറ്റല്‍, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനു മുന്നിലെ മര്‍ക്കസ് കോംപ്ലസ് തുടങ്ങി ബഹുനില കെട്ടിടങ്ങള്‍ക്കും അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കെഎംസിടി മെഡിക്കല്‍ കോളജ് അടച്ചുപൂട്ടാനും ഉത്തരവിട്ടുണ്ട്. അടുത്തിടെ പാവമണി റോഡിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച പരിശോധന കര്‍ശനമാക്കിയത്. നിരവധി ബഹുനില കെട്ടിടങ്ങള്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലൈന്ന് ഫയര്‍ഫോഴ്‌സ് കണ്ടെത്തിയിട്ടുണ്ട്.


വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
No fire safety measures collector N prasanth closed down building in Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X