കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ദോ ശരിക്കും പെട്ടു!!! കൈ ഓടിഞ്ഞിട്ടേ ഇല്ല... നാണം കെട്ട് സിപിഐ, താൻ പറഞ്ഞില്ലെന്ന് എംഎൽഎ

Google Oneindia Malayalam News

കൊച്ചി: എറണാകുളത്ത് പോലീസ് മര്‍ദ്ദനത്തില്‍ സിപിഐ എംഎല്‍എയുടെ കൈ ഒടിഞ്ഞു എന്നത് അവാസ്ഥവം എന്ന് പോലീസ്. ഇത് സംബന്ധിച്ച ഔദ്യോഗിക രേഖകളുമായി പോലീസ് രംഗത്ത്. രേഖകള്‍ എറണാകുളം ജില്ലാ കളക്ടര്‍ക്ക് കൈമാറി.

സ്റ്റേഷന്‍ മാര്‍ച്ച് ഡിഐജി ഓഫീസ് മാര്‍ച്ചാക്കി; പി രാജുവിനെതിരെ സംസ്ഥാന നേതൃത്വത്തിന്‍റെ വിമര്‍ശനംസ്റ്റേഷന്‍ മാര്‍ച്ച് ഡിഐജി ഓഫീസ് മാര്‍ച്ചാക്കി; പി രാജുവിനെതിരെ സംസ്ഥാന നേതൃത്വത്തിന്‍റെ വിമര്‍ശനം

മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം ആയിരുന്നു പോലീസ് മര്‍ദ്ദനത്തില്‍ കൈ ഒടിഞ്ഞുവെന്ന് പറഞ്ഞ് രംഗത്തെത്തിയത്. എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സിപിഐ സര്‍ക്കാരിനെതിരെ തിരിയുകയും പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

അതിനിടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. സിപിഐയെ ശരിക്കും പ്രതിരോധത്തിലാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന വിവരം. എന്തിനാണ് എംഎല്‍എ ഇത്തരം ഒരു നാടകത്തിന് മുതിര്‍ന്നത് എന്നതിനും സിപിഐ ഉത്തരം നല്‍കിയേ മതിയാവൂ.

കൊടിയ മര്‍ദ്ദനം

കൊടിയ മര്‍ദ്ദനം

എറണാകുളത്ത് ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചില്‍ ആയിരുന്നു സംഘര്‍ഷം ഉണ്ടായത്. പോലീസ് സമരക്കാരെ അടിച്ചൊതുക്കുകയായിരുന്നു. ഇതിനിടെയാണ് സമരത്തില്‍ പങ്കെടുത്ത എല്‍ദോ എബ്രഹാമിനും വലിയ തോതില്‍ പരിക്കേറ്റത്.

കൈ ഒടിഞ്ഞില്ല

കൈ ഒടിഞ്ഞില്ല

കൈയ്യിന്റെ എല്ല് പൊട്ടി എന്ന രീതിയില്‍ ആയിരുന്നു പിന്നീട് എല്‍ദോ എംഎല്‍എയെ കുറിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍. ഇടതുകൈ മുഴുവന്‍ ബാന്‍ഡേജ് ഇട്ട് കെട്ടിവച്ച നിലയില്‍ ആയിരുന്നു എംഎല്‍എ പുറത്തിറങ്ങിയതും. എന്നാല്‍ കൈയ്യെല്ലിന് പൊട്ടലില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

രേഖകള്‍ പറയുന്നു

രേഖകള്‍ പറയുന്നു

ലാത്തിച്ചാര്‍ജ്ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പരിക്കേറ്റിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളും ലോകം കണ്ടതാണ്. പരിക്കേറ്റ എല്‍ദോ എബ്രഹാമിനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് എക്‌സ് റേ പരിശോധനയും നടത്തിരുന്നു. എന്നാല്‍ അതില്‍ കൈയ്യെല്ലിന് പൊട്ടല്‍ ഒന്നും ഇല്ല.

പോലീസിനും സര്‍ക്കാരിനും എതിരെ

പോലീസിനും സര്‍ക്കാരിനും എതിരെ

പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് എല്‍ദോ എബ്രഹാമും ചില സിപിഐ നേതാക്കളും സര്‍ക്കാരിനും പോലീസിനും സിപിഎമ്മിനും എതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇതില്‍ വ്യത്യസ്ത നിലപാടായിരുന്നു സ്വീകരിച്ചത്. ഇത് സിപിഐയ്ക്കുള്ളിലും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

വീഴ്ച പറ്റിയത് ജില്ലാ കമ്മിറ്റിയ്ക്ക്

വീഴ്ച പറ്റിയത് ജില്ലാ കമ്മിറ്റിയ്ക്ക്

ഡിഐജി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വീഴ്ച പറ്റിയത് എറണാകുളം ജില്ലാ കമ്മിറ്റിയ്ക്കാണെന്ന വാദമാണ് സംസ്ഥാന സമിതി മുന്നോട്ട് വയ്ക്കുന്നത്. പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനായിരുന്നു സംസ്ഥാന സമിതി അനുമതി നല്‍കിയത് എന്നും ജില്ലാ കമ്മിറ്റി തന്നിഷ്ടപ്രകാരം അത് ഡിഐജി ഓഫീസ് മാര്‍ച്ച് ആക്കുകയായിരുന്നു എന്നും ആണ് ആരോപണം.

Recommended Video

cmsvideo
സി.പി.ഐ എം.എല്‍.എയുടെ കൈയ്ക്ക് ഒടിവില്ല
താൻ പറഞ്ഞിട്ടില്ലെന്ന് എംഎൽഎ

താൻ പറഞ്ഞിട്ടില്ലെന്ന് എംഎൽഎ

എന്തായാലും കൈ ഒടിയൽ വിവാദത്തിൽ എംഎൽഎ തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പോലീസ് അക്രമത്തിൽ തന്റെ കൈ ഒടിഞ്ഞുവെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് എൽദോ എബ്രഹാം പറയുന്നത്. മാധ്യമങ്ങളാണ് അത്തരത്തിൽ വാർത്ത നൽകിയത്. പോലീസിന്റെ നിലനിൽപിനായുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കങ്ങൾ എന്നും എംഎൽഎ പ്രതികരിച്ചു

English summary
No fracture on CPI MLA Eldho Abraham's hand, Police clarifies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X