ബ്ലൂ വെയ്ല്‍ ചലഞ്ച് കേരളത്തിലെത്തിയിട്ടില്ല..ഗെയിം, അഡ്മിനിസ്ട്രേറ്റര്‍ ദുരൂഹമായി തുടരുന്നു
ഇത്തരത്തിലുള്ള ഗെയിം കളിച്ച് കേരളത്തില്‍ ആരും മരണപ്പെട്ടതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടിലെന്ന് ഐജി വ്യക്തമാക്കി.
കൊച്ചി : ബ്ലൂ വെയ്ല്‍ ചലഞ്ച് എന്ന പേരിലൊരു ഗെയിം ഇല്ലെന്ന് ഐജി മനോജ് എബ്രഹാം. സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തിലൊരു ഗെയിമോ അതിന്റെ അഡ്മിനിസ്‌ട്രേറ്ററെയോ കണ്ടെത്താനായിട്ടില്ലെന്നും ഐജി വ്യക്തമാക്കി. രണ്ടാഴ്ചയായി നടത്തിയ അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടത്തിയ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബ്ലൂ വെയ്ല്‍ ചലഞ്ചുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആത്മഹത്യ നടന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഗെയിം കളിച്ച് കേരളത്തില്‍ ആരും മരണപ്പെട്ടതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടിലെന്ന് ഐജി വ്യക്തമാക്കി.ബ്ലു വെയ്‌ലിനെ ഒരു ഗെയിമായി കണക്കാക്കാന്‍ പറ്റില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും അഭിപ്രായപ്പെട്ടിരുന്നു. ഗെയിം അല്ല ഭ്രാന്തന്‍ നിര്‍ദേശങ്ങള്‍ മാത്രമാണെന്ന് അദ്ദേഹവും വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം വിളപ്പിന്‍ശാലയില്‍ 16 കാരന്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ബ്ലൂവെയില്‍ ഗെയിമാണെന്ന് കുട്ടിയുടെ അമ്മ സംശയം പ്രകടിപ്പിച്ചിരുന്നു. കണ്ണൂരില്‍ മരിച്ച ഐഐടി വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നിലും ഈ ഗെയിം ആണോയെന്ന് ബന്ധുക്കള്‍ സംശമുയര്‍ത്തിയിരുന്നു. ഈ ഗെയിമിന്റെ ലിങ്ക് കേരളത്തിലെത്തിയിട്ടുണ്ടോയെന്ന് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്വേഷണം നടത്തിയപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മനോജ് എബ്രഹാം വ്യക്തമാക്കി.












Click it and Unblock the Notifications